HomeWorld NewsEuropeഎഫ്.ഒ.പി ഷട്ടിൽ ടൂർണമെന്റ് അബ്ബാസ് - സുരേഷ്‌ സഖ്യം ജേതാക്കൾ

എഫ്.ഒ.പി ഷട്ടിൽ ടൂർണമെന്റ് അബ്ബാസ് – സുരേഷ്‌ സഖ്യം ജേതാക്കൾ

ഒന്നാമത് എഫ്.ഒ. പി കപ്പ് ഷട്ടിൽ ടൂർണമെന്റിൽ അബ്ബാസ് – സുരേഷ് സഖ്യം ജേതാക്കളായി.രാവിലെ എഫ്.ഒ.പി. കോഡിനേററ്റർ ഡോ.ആനന്ദ് പിള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്ബ് കളിക്കാരെയും കാണികളെയും സ്വാഗതം ചെയ്തു. രണ്ടാം സ്ഥാനം ബിജു പോൾ -രൂപേഷ് സഖ്യവും, മൂന്നാo സ്ഥാനത്ത് ബിജു സൈമൺ സഖ്യവും, സഞ്ജയ് – അല്പേഷ് നാലാം സ്ഥാനത്തും എത്തിച്ചേർന്നു.വിജയികൾക്ക് ട്രോഫിയും 101 പൗണ്ടും സമ്മാനമായി ലഭിച്ചു.രണ്ടാം സമ്മാനം 51 പൗണ്ടും ട്രോഫിയും, മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമo 30, 20 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു.വിജയികൾക്ക് തങ്കച്ചൻ എബ്രഹാം, ജിജി വല്ലൂരാൻ , ബെന്നി ചാക്കോ, സിന്നി ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാജു വല്ലൂരാൻ, ബിജു അമ്പാറ, ജോൺസൺ കളപ്പുരക്കൽ, തുടങ്ങിയവർ ടൂർണമെന്റിന് നേത്യത്വo കൊടുത്തു. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ ആദ്യമായി സoഘടിപ്പിച്ച ടൂർണമെന്റ് വൻ വിജയമായിരുന്നു. നോർത്ത് – വെസ്റ്റിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ബിജു സൈമൺ കളിക്കാർക്കും, കാണികൾക്കും നന്ദി പ്രകാശിപ്പിച്ചതോടെ ടൂർണമെന്റ് സമാപിച്ചു.

വാർത്ത: അലക്സ് വർഗീസ് 

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments