HomeWorld NewsEuropeബിഷപ്‌ മാർ.സെബാസ്റ്റ്യൻ വടക്കേൽ പിതാവ് അയർലണ്ടിലെത്തുന്നു

ബിഷപ്‌ മാർ.സെബാസ്റ്റ്യൻ വടക്കേൽ പിതാവ് അയർലണ്ടിലെത്തുന്നു

കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽ അയർലണ്ടിലെ സീറോമലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മെ കാണുവാനും നമ്മോടൊത്ത് വി.കുർബ്ബാന അർപ്പിക്കുവാനും സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാൻ മാർ.സെബാസ്റ്റ്യൻ വടക്കേൽ പിതാവ് (Chairman,commission for evangelisation and pastoral care of the migrants)അയർലണ്ടിലെത്തുന്നു.

 

 

സീറോ മലബാർ ചർച്ചിന്റെ കഴിഞ്ഞ പത്തു വർഷത്തെ വശ്വാസപരമായ വളർച്ചയെ വിലയിരുത്തുന്നതിനും കാലോചിതമായ പുത്തൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിനും പിതാവിന്റെ അദ്ധ്യക്ഷതയിൽ ജൂലൈ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡബ്ളിൻ സീറോ മലബാർ ചർച്ചിന്റെ ഒരു അഡ്ഹോക് കമ്മറ്റിയും,5 മണിക്ക് ഒൻപത് മാസ് സെന്റെറുകളിലെ കമ്മറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംയുക്ത കമ്മറ്റിയും At.Martin’s Church Aylesbury Tallaght യിൽ വച്ച് നടത്തപ്പെടുന്നതാണ്.തദവസരത്തിൽ അയർലണ്ട് സീറോ മലബാർ നാഷണൽ കോഡിനേറ്റർ മോൺ: ഫാ.ആന്റെണി പെരുമായൻ സന്നിഹിതനായിരിക്കും.

 

 
കൂടാതെ അയർലണ്ടിലെ സീറോ മലബാർ സഭയുടെ ദശാബ്ദി ആഘോഷങ്ങളിൽ ഭാഗഭാക്കാകുവാനും ദൈവം സഭയ്ക്ക് നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും നന്ദി അർപ്പിക്കുന്നതിനും അയർലണ്ടിലെ സീറോ മലബാർ സഭാ മക്കളോടൊന്നിച്ച് ജൂലൈ 31ന് (ഞായറാഴ്ച)ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നു.

 

 
പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന പരിശുദ്ധ ദിവ്യബലിയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും ,പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും 31 ഞായറാഴ്ച ഉച്ചകഴഞ്ഞ് 3 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ്‌ ജോസ് ഭരണിക്കളങ്ങര,ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

 
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

കൃഷിവകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കനെതിരെ വിജിലൻസ് അന്വേഷണം; ചുമതലയിൽ നിന്ന് മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments