HomeNewsLatest Newsകൃഷിവകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കനെതിരെ വിജിലൻസ് അന്വേഷണം; ചുമതലയിൽ നിന്ന് മാറ്റി

കൃഷിവകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കനെതിരെ വിജിലൻസ് അന്വേഷണം; ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൃഷിവകുപ്പ് ഡയറക്ടറായ അശോക് കുമാർ തെക്കനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉത്തരവിറക്കി. അശോക് തെക്കനെതിരെ വിജിലൻസ് അന്വേഷണവും വരും. ഇത് സൂചിപ്പിച്ചുകൊണ്ട് ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പിന് കൃഷിമന്ത്രി കത്തയച്ചിട്ടുണ്ട്. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കും.

 

 
കേരഫെഡിന്‍റെ പച്ചത്തേങ്ങ സംഭരണത്തിൽ വ്യാപക തിരിമറി നടത്തിയെന്നതാണ് അശോക് കുമാർ തെക്കനെതിരെയുള്ള പ്രധാന ആരോപണം. ശബരിമലയിലെ പച്ചത്തേങ്ങ സംഭരണം, കൊപ്രസംഭരണം, പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തു തേങ്ങ ഇറക്കുമതിയിലെ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംസ്ഥാനത്ത് നിന്ന് സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം ഇതര സംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തുവെന്നും ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന് കൂടിയ വിലക്ക് വാങ്ങിയെന്നും ആരോപണമുണ്ട്.

 
അശോക് തെക്കനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്ന് ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം നടത്തിയ ധനകാര്യപരിശോധനാ വിഭാഗം മുൻകൃഷിമന്ത്രി കെ.പി മോഹനന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ ഫയലുകളെല്ലാം വിജിലൻസിന് നൽകാതെ സർക്കാർ പൂഴ്ത്തിവെച്ചുവെന്നാണ് ആരോപണം. കൃഷിമന്ത്രിയായി വി.എസ്.സുനിൽകുമാർ ചുമതലയേറ്റയുടൻ ഇത് സംബന്ധിച്ച ഫയലുകൾ വിളിച്ചുവരുത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments