HomeWorld NewsEuropeമദ്യപിച്ച് ബോധരഹിതയായ യുവതിയെ വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്തു; ഇന്ത്യക്കാരനായ വിദ്യാർത്ഥി യുകെയിൽ അറസ്റ്റിൽ

മദ്യപിച്ച് ബോധരഹിതയായ യുവതിയെ വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്തു; ഇന്ത്യക്കാരനായ വിദ്യാർത്ഥി യുകെയിൽ അറസ്റ്റിൽ

ക്ളബ്ബിലിരുന്നു മദ്യപിച്ച് ബോധം പോയ യുവതിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പിടിയില്‍. ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ പ്രീത് വികാല്‍(20) എന്നയാളാണ് അറസ്റ്റിലായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണത്തില്‍ വികാല്‍ യുവതിയ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

കാര്‍ഡിഫിലെ നിശാക്ലബില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതി അമിതമായി മദ്യപിച്ചിരുന്നു. ഈ അവസരം മുതലാക്കിയ വികാല്‍, ക്ലബില്‍ നിന്ന് ഇറങ്ങവേ യുവതിയെ സമീപിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
വികാലിനോട് സംസാരിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ യുവതി ബോധരഹിതയായി വീണിരുന്നു. തുടര്‍ന്ന് പ്രതി ഇവരെ കൈകളിലേന്തി സ്വന്തം താമസസ്ഥലത്തെത്തിച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി പോലീസില്‍ പരാതി നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments