HomeNewsTHE BIG BREAKING'രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം'; പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല' ; വിവാദ പരാമർശവുമായി പിവി അന്‍വര്‍...

‘രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണം’; പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല’ ; വിവാദ പരാമർശവുമായി പിവി അന്‍വര്‍ MLA

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ MLA . എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാം കിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമെ വിളിക്കുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. നെഹ്റു കുടുംബത്തിന്‍റെ പൈതൃകത്തില്‍ പിറന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. രാഹുല്‍ ഗാന്ധിയുടെ ഡിന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും പിവി അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments