HomeAround Keralaപാലാ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി; ആറു പേർക്ക് പരിക്ക്

പാലാ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി; ആറു പേർക്ക് പരിക്ക്

പാലാ  ഈരാറ്റുപേട്ടയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറു പേർക്ക് പരിക്ക്. ഈരാറ്റുപേട്ട നഗരസഭയിലെ അൽമാനൂർ സ്കൂളിലുള്ള ഒന്ന് രണ്ട് ബൂത്തുകളുടെ എൽഡിഎഫ് ഓഫീസിലേക്ക് ആണ് തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്. വടക്കേ പറമ്പിൽ തങ്കമണി, സക്കീർ. കുഞ്ഞാലുമ്മ. ബഷീർ. വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments