HomeAround Keralaഹുബ്ബള്ളി കൊലപാതകം; പ്രണയത്തിന് നീതി ലഭിക്കണമെന്ന പേരിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട യുവാക്കൾ അററസ്റ്റിൽ

ഹുബ്ബള്ളി കൊലപാതകം; പ്രണയത്തിന് നീതി ലഭിക്കണമെന്ന പേരിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട യുവാക്കൾ അററസ്റ്റിൽ

കർണാടക ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് കോർപറേഷൻ കൗണ്‍സിലറുടെ മകള്‍ കുത്തേറ്റ് മരിച്ച സംഭവം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. 23കാരിയായ നേഹ ഹിരേമതിയെയാണ് മുൻ സഹപാഠി ഫയാസ് കുത്തിക്കൊന്നത്. പ്രണയത്തിന് നീതി ലഭിക്കണമെന്ന പേരിലാണ് യുവാക്കള്‍ പോസ്റ്റിട്ടത്. നേഹയും ഫയാസും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് കാണിക്കുന്ന ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18നാണ് ബി.വി.ബി കോളജില്‍ വെച്ച്‌ ഫയാസ് നേഹയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്ബ് ഫയാസ് നേഹയെ നിരവധി തവണ കുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഉടൻ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments