HomeNewsTHE BIG BREAKINGവോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതി നൽകുമെന്ന് ആന്റോ ആന്റണി

വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതി നൽകുമെന്ന് ആന്റോ ആന്റണി

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന് ആന്റോ ആന്റണി പറഞ്ഞു. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. രേഖാ മൂലവും പരാതി നൽകുമന്നും ആന്റോ ആന്റണി അറിയിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments