HomeHealth Newsനിങ്ങളുടെ വൃക്കകൾ തകരാറിലാണോ എന്നറിയണോ ? ഈ ലക്ഷണങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കൂ !

നിങ്ങളുടെ വൃക്കകൾ തകരാറിലാണോ എന്നറിയണോ ? ഈ ലക്ഷണങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കൂ !

വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ അത് ശാരീരിക പ്രവർത്തനങ്ങളെ മൊത്തത്തിൽ ബാധിക്കും.അങ്ങനെയായാൽ ശരീരം വിഷവസ്തുക്കളെ കൊണ്ട് നിറയുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നമ്മുടെ ജീവന് പോലും ഭീഷണിയായേക്കാം. വൃക്കകളുടെ പ്രവർത്തനം മോശമായതിന്റെ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ തിരിച്ചറിയണം.

കണ്ണുകൾക്ക് ചുറ്റും എപ്പോഴും തടിപ്പ് കാണപ്പെടുന്നുണ്ടെങ്കിൽ അത് വൃക്കകളുടെ പ്രവർത്തനം തകരാറിലാണ് എന്നതിന്റെ അടയാളമാണ്. തകരാറിലായ വൃക്കകൾ സോഡിയം നിലനിറുത്തുന്നതിനും ഇടയാക്കും, ഇത് കണങ്കാലുകളും പാദങ്ങളും നീര് കൊണ്ട് വീർക്കാൻ ഇടയാക്കും. കൂടാതെ എല്ലായ്‌പ്പോഴും ക്ഷീണവും ബലഹീനതയും ഉണ്ടാക്കും. മാക്രോ ന്യൂട്രിയന്റ് അരിച്ചെടുക്കാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന രക്തത്തിലെ അമിതമായ പ്രോട്ടീന്റെ അടയാളമാണ് നുരയോടും പതയോടും കൂടിയുള്ള മൂത്രം. വൃക്കകൾ തകരാറിലാണെന്ന് സൂചിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം. കൂടാതെ ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments