HomeHealth Newsസ്ഥിരമായി പൊറോട്ടയും ബീഫും കഴിക്കാറുണ്ടോ ? മുന്നറിയിപ്പുമായി പ്രശസ്ത മലയാളി ഓങ്കോളജിസ്റ്റ് !

സ്ഥിരമായി പൊറോട്ടയും ബീഫും കഴിക്കാറുണ്ടോ ? മുന്നറിയിപ്പുമായി പ്രശസ്ത മലയാളി ഓങ്കോളജിസ്റ്റ് !

പൊറോട്ടയും ബീഫും മലയാളികളുടെ ദേശീയ ഭക്ഷണമാണ്. എന്നാൽ ഈ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ. വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്നും എന്നാല്‍ സ്ഥിരം കഴിക്കുന്നത് അപകടമാണെന്നും അ‍ദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗാധരൻ ഇക്കാര്യം പറഞ്ഞത്.കോളേ‍ജ് പഠനകാലത്ത് പൊറോട്ടയും ബീഫയും കഴിക്കുമായിരുന്നു എന്നാല്‍ ഇപ്പോള്‍ കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ടെങ്കിലും അതിനൊപ്പം അവര്‍ സാലഡും കഴിക്കാറുണ്ട്. കൂടാതെ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറിയും പഴങ്ങളും ഉള്‍പ്പെടുത്തുന്നു.നമ്മുടെ അവിയലിലും തോരനിലും ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇതെല്ലാം കഴിക്കാറുണ്ടെന്നും വി.പി ഗംഗാധരൻ പറഞ്ഞു.മലയാളിയുടെ ഭക്ഷണ ശീലമാണ് അവരെ രോഗികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. . ഭക്ഷണത്തില്‍ അമ്ബത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്ന് അദ്ദേഹം വിശ‍ദീകരിച്ചു. നല്ല ഭക്ഷണശീലത്തോടൊപ്പം പതിവായി വ്യായാമം കൂടി ചെയ്യണമെന്നും ഡോ.ഗംഗാധരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments