HomeWorld NewsGulfമോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ പുതിയ സംവിധാനം; നിർദേശവുമായി ഷാർജ പോലീസ്

മോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ പുതിയ സംവിധാനം; നിർദേശവുമായി ഷാർജ പോലീസ്

മോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ അലാറം സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കി ഷാര്‍ജ പൊലീസ്. വാഹനങ്ങളില്‍ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്നും വാഹനമോടിക്കുന്നവര്‍ തങ്ങളുടെ സാധനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

‘നിങ്ങളുടെ സാധനങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന മുദ്രാവാക്യവുമായി ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ബോധവല്‍ക്കരണ കാമ്ബയിന്‍. ഈ മാസം അഞ്ചിന് ആരംഭിച്ച കാമ്ബയിന്‍ ഈ മാസം അവസാനം വരെയുണ്ട്. വാഹനമോടിക്കുന്നവര്‍ വാഹന അലാറം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് അത്യാവശ്യമാണ്’, ഷാര്‍ജ പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനത്തിനുള്ളില്‍ തുറസ്സായ സ്ഥലത്ത് വയ്ക്കുന്നത് ഒഴിവാക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കുക, വാഹന അലാറങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് നല്‍കുന്ന നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments