HomeNewsTHE BIG BREAKINGമുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിഎയര്‍ ഇന്ത്യ എക്‌സ്പ്രസ്; പെരുവഴിയിൽ യാത്രക്കാർ; പ്രതിഷേധം

മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിഎയര്‍ ഇന്ത്യ എക്‌സ്പ്രസ്; പെരുവഴിയിൽ യാത്രക്കാർ; പ്രതിഷേധം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. സര്‍വീസ് മുടങ്ങാന്‍ കാരണം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കെന്നാണ് സൂചന. ഇതോടെ നൂറു കണക്കിന് പേര്‍ക്ക് യാത്ര മുടങ്ങി. ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രകളാണ് മുടങ്ങിയിരിക്കുന്നത്. നെടുമ്ബാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കുള്ള മൂന്നും സര്‍വീസുകളാണ് റദ്ദാക്കിയത്. നെടുമ്ബാശേരിയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, ഷാര്‍ജ, മസ്‌കറ്റ് വമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് യുഎഇ ലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments