HomeCinema'താൻ സിംഗിൾ മദർ, കൂടുതൽ ശക്തയായി'; കാര്യങ്ങൾ തുറന്നു പറഞ്ഞു നടി ഭാമ

‘താൻ സിംഗിൾ മദർ, കൂടുതൽ ശക്തയായി’; കാര്യങ്ങൾ തുറന്നു പറഞ്ഞു നടി ഭാമ

താൻ സിംഗിള്‍ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാമയുടെ പോസ്റ്റ്. 2020 ജനുവരി 30നാണ് ഭാമയും ബിസിനസുകാരനായ അരുണും തമ്മില്‍ വിവാഹിതരാവുന്നത്. അരുണിനും മകള്‍ ഗൗരിക്കും ഒപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി ഭാമയുടെ ചിത്രങ്ങളിലൊന്നും അരുണിനെ കാണാറില്ല. ഭർത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനു പിന്നാലെ ഭാമ അരുണ്‍ എന്ന പേരില്‍ നിന്ന് അരുണിനെ ഒഴിവാക്കുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തില്‍ വാർത്തകള്‍ പരന്നു. എന്നാല്‍ ഇതിനോടൊന്നും ഭാമ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ താൻ സിംഗിള്‍ മദറാണെന്ന് അറിയിച്ച്‌ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ഭാമ ഇപ്പോള്‍.” സിംഗിള്‍ മദർ ആണ് ഞാൻ ഇപ്പോള്‍. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാൻ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി” എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിള്‍ മദർ ആണെന്ന് ഭാമ അറിയിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments