HomeCinema'എന്റെ ഒരവസ്ഥ നോക്കണേ....എന്നെ ഒന്ന് ടച്ചപ്പ് ചെയ്യാൻ സമയമുണ്ടാകുമോ' ? മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയോടൊത്തോടുള്ള രഞ്ജിനിയുടെ...

‘എന്റെ ഒരവസ്ഥ നോക്കണേ….എന്നെ ഒന്ന് ടച്ചപ്പ് ചെയ്യാൻ സമയമുണ്ടാകുമോ’ ? മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയോടൊത്തോടുള്ള രഞ്ജിനിയുടെ വീഡിയോ വൈറൽ !

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങുന്ന രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം യുട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യല്‍മീഡിയ പേജുകളിലൂടെയും തന്റെ നിത്യജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ രഞ്ജിനി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റുമായി പരിപാടിയില്‍ പങ്കെടുക്കാൻ ചെന്നപ്പോഴുള്ള അനുഭവമാണ് വീഡിയോയിലൂടെ രസകരമായി രഞ്ജിനി പങ്കുവെക്കുന്നത്. തന്നേക്കാള്‍ തിരിക്കാണ് തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെന്നും പുറത്തേക്കിറങ്ങിയാല്‍ ഉടൻ മീഡിയ വളയുമെന്നുമാണ് രഞ്ജിനി പറയുന്നത്. രഞ്ജിനി പറയുന്ന ബിസി മേക്കപ്പ് ആർ‌ട്ടിസ്റ്റ് മാറ്റാരുമല്ല ബിഗ് ബോസ് മലയാളം സീസണ്‍ ആറ് താരം ജാൻമണി ദാസാണ്. കഴിഞ്ഞ ആഴ്ചയിലാണ് എവിക്ഷനിലൂടെ ജാൻമണി ഹൗസില്‍ നിന്നും പുറത്തായത്. സീസണ്‍ ആറില്‍ ഇതുവരെ ഹിറ്റായിട്ടുള്ള എല്ലാ ഡയലോഗുകളും ജാൻമണി പറഞ്ഞതാണ്. മത്സരാർത്ഥി എന്ന നിലയില്‍ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിലെ ഏറ്റവും ജെനുവിൻ മത്സരാർത്ഥിയായിരുന്നു ജാൻമണി.

എന്റെ ഒരു അവസ്ഥ കാണണേ… ഒരു ഷോയ്ക്ക് ഞാൻ എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനേയും കൊണ്ടുവന്നതാണ്. പക്ഷെ മേക്കപ്പ് ആർട്ടിസ്റ്റ് എന്നേക്കാള്‍ ബിസിയാണ്. ലോകം പോയ പോക്കേ… ഞാൻ മന്ദാകിനിയുടെ ലോഞ്ചിന് വന്നതാണെന്നാണ് രസകരമായ വീഡിയോ പങ്കിട്ട് രഞ്ജിനി കുറിച്ചത്. അഭിമുഖത്തിനുശേഷം വന്ന ജാൻമണിയോട് ടച്ചപ്പ് ചെയ്യാൻ സമയമുണ്ടാകുമോയെന്ന് രഞ്ജിനി കുസൃതിയായി ചോദിക്കുന്നതും ജാൻമണി അതുകേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments