HomeNewsLatest Newsഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി; കിരീടനേട്ടം തുടർച്ചയായ നാലാം തവണ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി; കിരീടനേട്ടം തുടർച്ചയായ നാലാം തവണ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം. നിർണായകമായ അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തില്‍ ഫില്‍ ഫോഡൻ ഇരട്ട ഗോള്‍ നേടി. റോഡ്രിഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോള്‍ വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ 59ാം മിനിറ്റിലാണ് റോഡ്രിഗോയുടെ ഗോള്‍ പിറന്നത്. പിന്നെ തിരിച്ചടിക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല. 38 മത്സരങ്ങളില്‍ നിന്ന് 91 പോയിൻ്റുകള്‍ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

Read also: ബൈക്കിന്റെ പെട്രോൾ തീർന്നതോടെ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments