HomeNewsLatest Newsചെന്നൈയിൽ മലയാളി ഡോക്ടറെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം കവർന്നു

ചെന്നൈയിൽ മലയാളി ഡോക്ടറെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം കവർന്നു

ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ്പ്രാമിക നിഗമനം. മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments