HomeCinemaഇതാ ഇവിടെയുണ്ട്... സോഷ്യൽ മീഡിയ തപ്പി നടന്ന ആ ഡാൻസർ അമ്മച്ചിയെ കണ്ടെത്തി !

ഇതാ ഇവിടെയുണ്ട്… സോഷ്യൽ മീഡിയ തപ്പി നടന്ന ആ ഡാൻസർ അമ്മച്ചിയെ കണ്ടെത്തി !

‘ഏജ് ഈസ് ജസ്റ്റ് എ നമ്ബര്‍’ എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ… എന്നു തുടങ്ങുന്ന ഗാനത്തിന് യുവാക്കളെ പോലും മാറ്റിനിർത്തി നൃത്തച്ചുവടുകള്‍ വെച്ച മുത്തശ്ശിയാണ് മണിക്കൂറുകള്‍ക്കകം ട്രെൻഡിംഗില്‍ ഇടംപിടിച്ചിരിക്കുന്നത്.
സാരിയുടുത്ത് പാട്ടിനൊപ്പം ചുവടുവെച്ച മുത്തശ്ശി ആരാണെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോണ്‍ ആണ് ഈ വൈറല്‍ താരം.

പട്ടാമ്ബിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടയില്‍ ലീലാമ്മ വെറുതെ കളിച്ച ഡാൻസാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.സിനി ആർട്ടിസ്റ്റായ അവയ് സന്തോഷിന്റെ അമ്മയാണ് 67 കാരിയായ ലീലാമ്മ ജോണ്‍. സന്തോഷ് തന്നെയാണ് ഈ വീഡിയോ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഈ പ്രായത്തിലും എന്ത് മനോഹരമായിട്ടാണ് അവർ നൃത്തം ചെയ്യുന്നതെന്നാണ് നിരവധിപേരുടെ കമന്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments