HomeNewsLatest News'അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു'; ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി

‘അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു’; ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി

അരവിന്ദ് കെജ്‌രിവാളിന് ചികിത്സ നിഷേധിച്ച്‌ ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും പാര്‍ട്ടി വക്താവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘അരവിന്ദ് കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്കു തള്ളിവിടുന്നതിന് ഗൂഢാലോചന നടക്കുന്നുണ്ട്. പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്.’ കെജ്‌രിവാളിന്റെ പ്രമേഹ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടി സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രമേഹ രോഗ ബാധിതനായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കെജ്‌രിവാളിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി കേന്ദ്രസര്‍ക്കാറും ബിജെപിയും തീഹാര്‍ ജയില്‍ അധികൃതരുമായിരിക്കും.’ അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്!വിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments