HomeNewsLatest NewsKSRTC യിൽ വീണ്ടും മദ്യപാന പരിശോധന; വിവരം ചോർന്നു കിട്ടിയതോടെ മുങ്ങിയത് നിരവധി ഡ്രൈവർമാർ; ഗതാഗതമന്ത്രിയുടെ...

KSRTC യിൽ വീണ്ടും മദ്യപാന പരിശോധന; വിവരം ചോർന്നു കിട്ടിയതോടെ മുങ്ങിയത് നിരവധി ഡ്രൈവർമാർ; ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍ 15 KSRTC സര്‍വീസുകള്‍ മുടങ്ങി

വിജിലൻസ് പരിശോധന ശക്തമായതോടെ പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി. ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍ മുടങ്ങിയത് 15 KSRTC സര്‍വീസുകള്‍. മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ KSRTCയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. യാത്രക്കാർ ദുരിതത്തിൽ. ബദൽ സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. ഇന്ന് പുലർച്ചെ മുതലാണ് സ്‌ക്വാഡ് ഡ്യൂട്ടിക്കായെത്തിയ ഡ്രൈവർമാരെ പരിശോധിച്ചത്. പരിശോധനയില്‍ മദ്യപിച്ചു എന്ന് കണ്ടെത്തിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തോടെയാണ് വിവരമറിഞ്ഞ മറ്റു ഡ്രൈവർമാർ ഡ്യൂട്ടിയില്‍ കയറാതിരുന്നത്.

ഇതോടെ പല ദീർഘ ഹ്രസ്വ ദൂര സർവ്വീസുകള്‍ മുടങ്ങി.കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധനകള്‍ നടന്നത്.കെ.എസ്.ആർ.ടി.സി പത്തനാപുരം ഡിപ്പോയില്‍ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.സ്‌ക്വാഡിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ മറ്റ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments