HomeWorld NewsEuropeഎയർപോർട്ടിൽ ഭർത്താവിനെ സ്വീകരിക്കാൻ കാത്തുനിന്ന ഭാര്യയ്ക്ക് കാണേണ്ടിവന്നത് ഹൃദയം തകർക്കുന്ന കാഴ്ച ; മലയാളി യുവാവിന്...

എയർപോർട്ടിൽ ഭർത്താവിനെ സ്വീകരിക്കാൻ കാത്തുനിന്ന ഭാര്യയ്ക്ക് കാണേണ്ടിവന്നത് ഹൃദയം തകർക്കുന്ന കാഴ്ച ; മലയാളി യുവാവിന് വിമാനത്തിൽ ദാരുണാന്ത്യം

വിദേശത്തേക്ക് പുറപ്പെട്ട മലയാളി എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച്‌ രണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എ1 – 149 വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പൊലീസിന്റെയും ആംബുലന്‍സിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് എത്തിയിരുന്നു. മൃതദേഹം ഇപ്പോള്‍ ഹീത്രു വിമാനത്താവളത്തിലാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments