HomeNewsShortതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട്, വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, തൃശൂര്‍: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്, പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല, മലപ്പുറം: ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം വാര്‍ഡ്, കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റ്, കണ്ണൂര്‍: കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക, ആലപ്പുഴ: പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ കോട്ടയം: മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം, മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര, ഇടുക്കി: കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന്, എറണാകുളം: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര, കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ഉദുമ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങും.

 
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സമ്മതിദായകരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ രേഖപ്പെടുത്തിയ മഷി ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിൽ സമ്മതിദായകരുടെ വിരലില്‍ മഷി അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടതു കൈയിലെ നടുവിരലിലായിരിക്കും മഷി അടയാളം രേഖപ്പെടുത്തുക. നടുവിരല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മോതിരവിരലിലോ, ചെറുവിരലിലോ, തള്ളവിരലിലോ അടയാളം രേഖപ്പെടുത്തും. ഇടതു കൈയില്ലാത്തവരില്‍ വലതു കൈയിലെ ചൂണ്ടുവിരലിലോ, മറ്റുവിരലിലോ മഷി അടയാളം രേഖപ്പെടുത്തുന്നതാണ്. രണ്ടു കൈകളിലും വിരലുകളില്ലായെങ്കില്‍ ഇടതോ വലതോ കൈയുടെ അഗ്രത്തുവേണം മഷി അടയാളം ഇടേണ്ടത്.

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments