HomeCinemaMovie Newsഎന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന...

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

തെന്നിന്ത്യയിലെ ഒരു പ്രമുഖ നടന്‍ അയാളോടൊപ്പം താന്‍ കിടപ്പറ പങ്കിടണമെന്ന ആവശ്യവുമായി നിരന്തരം തന്നെ ശല്യം ചെയ്യുകയാണെന്ന് നടി രാധികാ ആപ്‌തെ വെളിപ്പെടുത്തിയിരിക്കുന്നു. ഹിന്ദിയില്‍ രാധിക ഒരു മറവുമില്ലാതെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചുവരുന്നു.
നടി പറയുന്നതിങ്ങനെ:

 

”പല നടിമാരും അവസരങ്ങള്‍ക്കായി സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടക്ക പങ്കിടാറുണ്ട് എന്ന് എനിക്കറിയാം. മിക്ക നടിമാരും തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ഭീതിയോടെയാണ് സൂപ്പര്‍സ്റ്റാര്‍സിനൊപ്പം കിടക്കുന്നത്. എന്നെയും അത്തരം നടിമാരുടെ കൂട്ടത്തില്‍ പെടുത്തി സമീപിച്ചവരുണ്ട്. അവരോടൊക്കെ മാന്യമായി പ്രതികരിച്ച് പിന്മാറുകയാണ് പതിവ്. എന്നെ ഇപ്പോള്‍ പിന്തുടരുന്നത് തെന്നിന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാറാണ്.

radhika

ഒരിക്കല്‍, ഒരു രാത്രി അയാള്‍ ഞാന്‍ താമസിയ്ക്കുന്ന ഹോട്ടലില്‍ വന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഒരു വലിയ നടന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് വളരെ മാന്യമായി സംസാരിച്ചു. സിനിമയെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത്. സംഭാഷണത്തിനിടെ അയാളുടെ കണ്ണുകള്‍ എന്റെ ശരീരത്തില്‍ എന്തോ പരതുന്നതായി എനിക്ക് മനസ്സിലായി. സംഭാഷണത്തില്‍ അശ്ലീലതയും വന്നു തുടങ്ങി. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയപ്പോള്‍, രാവിലെ ഷൂട്ടിങ് ഉണ്ട് എന്നും നല്ല ക്ഷീണമുണ്ട് എന്നും പറഞ്ഞ് അയാളെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല. രാത്രി എന്റെ റൂമില്‍ കഴിയണമെന്ന് അയാള്‍ വാശിപിടിച്ചു. സാധ്യമല്ലെന്നും, മുറിവിട്ട് പോകണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ഒരുക്കിത്തരാന്‍ കഴിയും എന്നായി അയാള്‍.

 

 

 

ഗത്യന്തരമില്ലാതായപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിളിയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ നിന്നെ ഫീല്‍ഡ് വിട്ട് പുറത്താക്കാന്‍ കഴിയും, അത് ഓര്‍മയിലിരിക്കട്ടെ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി. ഇപ്പോഴും അയാളെന്നെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും ഞാന്‍ ആഗ്രഹിച്ചതാണ്, അയാളുടെ പേര് വെളിപ്പെടുത്തണമെന്ന്. ഞാന്‍ അത് വെളിപ്പെടുത്തുന്ന നിമിഷം അയാളുടെ ഇമേജ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴും”- രാധിക ആപ്‌തേ പറയുന്നു.

മുൻഗണനാപ്പട്ടിക റേഷൻ വാങ്ങാൻ മാത്രമുള്ളതല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് ! വേഗം അപേക്ഷിക്കൂ; അവസാന തീയതി നവംബർ 05 !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments