HomeNewsLatest Newsമൈസൂരിൽ ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് 5 പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

മൈസൂരിൽ ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് 5 പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

മൈസൂരിൽ ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് 5 പേർ മരിച്ചതായി റിപ്പോർട്ട്. മൈസൂരിനടുത്ത് ഹോൻസൂരിലാണ് അപകടം ഉണ്ടായത്. വിരാജ്പേട്ടയിൽ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ബസ് ചരക്കു കയറ്റി വന്ന ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

 

കെ.ആര്‍. പേട്ട് സ്വദേശിയായ ബസ് ഡ്രൈവര്‍ സദാശിവ (37), എച്ച്.ഡി. കോട്ട നിവാസിയായ കണ്ടക്ടര്‍ ദേവരാജു (38), യാത്രക്കാരനായ രാമപ്പ, ആന്ധ്രപ്രദേശ് സ്വദേശികളായ ലോറി ഡ്രൈവര്‍ അന്‍ജി, ക്ലീനര്‍ രാമന്‍ജി എന്നിവരാണ് മരിച്ചത്. ഹുന്‍സൂര്‍ സ്വദേശികളായ രാമസ്വാമി (58), സന്തോഷ് (45), പ്രഭു (56), അങ്കിത് (19) കുടകിലെ ശ്രീമംഗള സ്വദേശികളായ അയ്യപ്പ (66), ഭാര്യ തങ്കവ (60), മൈസൂരു സ്വദേശി മുകുന്ദ (55), വീരാജ്‌പേട്ട് സ്വദേശി അജിത് (45) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. വീരാജ്‌പേട്ടയില്‍നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ബസ്സും മടിക്കേരിയിലേക്ക് അരിയുമായി പോയ ആന്ധ്രപ്രദേശില്‍നിന്നുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

img-20161027-wa0007

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments