HomeWorld NewsGulfഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

ദുബായ്: യുവാവിനു വീട്ടുവേലക്കാരിയുമായുള്ള വഴിവിട്ട ബന്ധം ഭാര്യയെ അറിയിച്ചത് വീട്ടിൽ വളർത്തിയിരുന്ന തത്ത. ! വേലിചാട്ടം വീട്ടിലെ തത്ത വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ജയിലിലായി. കുവൈറ്റിലാണ് സംഭവം. രഹസ്യ സമാഗമത്തില്‍ ഗൃഹനാഥനും വേലക്കാരിയും തമ്മില്‍ നടന്ന സംഭാഷണം തത്ത അതേപടി ഭാര്യയ്ക്ക് മുന്നില്‍ അനുകരിച്ച്‌ കേള്‍പ്പിക്കുകയായിരുന്നു. പിന്നീട് തത്തയെയുമെടുത്തുകൊണ്ട് സ്റ്റേഷനില്‍ എത്തിയായിരുന്നു ഗൃഹനാഥ പരാതി സമര്‍പ്പിച്ചത്.

 
കുടുംബനാഥയ്ക്ക് മുന്നില്‍ അസ്വാഭാവികമായ വര്‍ത്തമാനങ്ങള്‍ തത്ത പറയാന്‍ തുടങ്ങിയത് മുതലാണ് വേലിചാട്ട വിവരം ഭാര്യ അറിഞ്ഞത്. കുറെ നാളായി താന്‍ ഓഫീസില്‍ നിന്നും നേരത്തേ വരുന്പോള്‍ പലപ്പോഴും ഭര്‍ത്താവ് അമ്പരക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ഭാര്യ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നതായും കുറേ നാളായി ഈ ഇടപാട് തുടര്‍ന്നുവരികയായിരുന്നെന്ന് സംശയിക്കുന്നതായും ഭാര്യ കുവൈറ്റിലെ ഹവാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് ഭര്‍ത്താവിനെ പിടിച്ച്‌ അകത്തിടുകയും ചെയ്തു. പരസ്ത്രീഗമനം വലിയ ശിക്ഷയായ ഗള്‍ഫില്‍ അകത്തുപോകുന്ന ശിക്ഷയാണ് ഇത്.

 
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കേസില്‍ വിശ്വസനീയമായ തെളിവുകളുടെ അഭാവമുണ്ടെന്നാണ് വിദഗ്ദ്ധര്‍ ഇപ്പോഴും പറയുന്നത്. ഒരു തത്തയൂടെ മൊഴിയെ ഇക്കാര്യത്തില്‍ വിശ്വസനീയ തെളിവായി കരുതാനാകില്ലെന്നും ഒരുപക്ഷേ തത്ത ടെലിവിഷനിലോ റേഡിയോയിലോ പറഞ്ഞു കേട്ടതാകാനും മതിയെന്ന് ഇദ്ദേഹം വ്യക്തമാക്കി.

മുൻഗണനാപ്പട്ടിക റേഷൻ വാങ്ങാൻ മാത്രമുള്ളതല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് ! വേഗം അപേക്ഷിക്കൂ; അവസാന തീയതി നവംബർ 05 !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments