HomeSportsറാഞ്ചിയിൽ ധോണിക്ക് ജയം അകലെ; കിവീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 19 റൺസ് തോൽവി

റാഞ്ചിയിൽ ധോണിക്ക് ജയം അകലെ; കിവീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 19 റൺസ് തോൽവി

നായകൻ ധോണിയുടെ സകല പ്രതീക്ഷകളെയും തല്ലിക്കെടുത്തി ഇന്ത്യക്കെതിരായ നാലാം ഏകദിനം കിവീസ് വിജയിച്ചു. റാഞ്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ 19 റൺസിനാണ് ധോണിയും കൂട്ടരും തോറ്റത്. ന്യൂസിലാൻഡ് ഉയർത്തിയ 260 റൺസ് പിന്തുടർന്നെത്തിയ ഇന്ത്യ 48.4 ഒാവറിൽ 241 റൺസെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ (57), വിരാട് കോഹ്ലി (45), അക്സർ പട്ടേൽ (38) എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും പെട്ടന്ന് പുറത്തായി. ക്യാപ്റ്റൻ ധോണി 11 റൺസാണെടുത്തത്. തോൽവി ഒഴിവാക്കാനായി അമിത് മിശ്ര (14), ധവാൽ കുൽക്കർണി (25), ഉമേശ് യാദവ് (7) എന്നിവർ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ട്രെൻറ് ബോൾട്ടും ജെയിംസ് നീഷമുമാണ് ഇന്ത്യയെ വീഴ്ത്തിയത്.

 

 

 

നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ നിശ്‌ചിത ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 260 റണ്‍സെടുത്തു. 84 പന്തില്‍ 72 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്‌റ്റിലാണ്‌ കിവീസിന്റെ ടോപ്പ്‌ സ്‌കോറര്‍. ഓപ്പണിങ്ങില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ടോം ലാഥമും(39) ചേര്‍ന്ന്‌ 15.3 ഓവറില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസിനു മികച്ച തുടക്കമാണ്‌ സമ്മാനിച്ചത്‌. തുടര്‍ന്നെത്തിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍(41), റോസ്‌ ടെയ്‌ലര്‍(35) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇന്ത്യക്കായി പത്ത്‌ ഓവറില്‍ 41 റണ്‍സ്‌ വഴങ്ങി അമിത്‌ മിശ്ര രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഉമേഷ്‌ യാദവ്‌, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ദ്ദിക്‌ പാണ്ഡെ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം നേടി. ഇതോടെ അഞ്ച്‌ ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടു വീതം ജയങ്ങള്‍ നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.

മുൻഗണനാപ്പട്ടിക റേഷൻ വാങ്ങാൻ മാത്രമുള്ളതല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് ! വേഗം അപേക്ഷിക്കൂ; അവസാന തീയതി നവംബർ 05 !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments