HomeNewsShortസിറിയയില്‍ സ്‌കൂളിനു നേര്‍ക്ക് വ്യോമാക്രമണം; 22 കുട്ടികളടക്കം 26 പേർ കൊല്ലപ്പെട്ടു

സിറിയയില്‍ സ്‌കൂളിനു നേര്‍ക്ക് വ്യോമാക്രമണം; 22 കുട്ടികളടക്കം 26 പേർ കൊല്ലപ്പെട്ടു

സിറിയയിൽ സ്‌കൂളിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു. ഇഡ്‌ലിബിലെ ഹാസിലായിരുന്നു ആക്രമണം ഉണ്ടായത്. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ സംഘടന പറയുന്നു. മുന്‍ അല്‍നുസ്‌റാ മുന്നണി ഉള്‍പ്പെട്ട വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഇഡ്‌ലിബ് പ്രവിശ്യ. ഇവിടെ അടുത്തകാലത്തായി വ്യോമാക്രണം വര്‍ധിച്ചിട്ടുണ്ട്. ഭീകരരെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കുമെന്നു നേരത്തെ റഷ്യ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു വ്യോമാക്രമണം ഉണ്ടായത്. റോക്കറ്റുകളിലൊന്ന് സ്‌കൂളിന്റെ പ്രവേശന കവാടത്തിലാണ് പതിച്ചത്. പരിക്കേറ്റവരുടെ പലരുടേയും നിലഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

മുൻഗണനാപ്പട്ടിക റേഷൻ വാങ്ങാൻ മാത്രമുള്ളതല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് ! വേഗം അപേക്ഷിക്കൂ; അവസാന തീയതി നവംബർ 05 !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments