HomeCinemaMovie Newsബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഈ ചോദ്യം ബാഹുബലി എന്ന ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനുള്ള ഉത്തരം കിട്ടണമെങ്കില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യണം.

 

 
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ പറ്റിയ വലിയൊരു തെറ്റിനെകുറിച്ച് സംവിധായകന്‍ പറഞ്ഞു. ഒന്നാം ഭാഗത്തില്‍ ഒരു അതിഥി താരമായി രാജമൗലി എത്തിയിരുന്നു. ബാഹുബലിയുടെ ഒന്നാം ഭാഗത്ത് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് ആ അതിഥി വേഷം എന്ന് രാജമൗലി പറയുന്നു. ബാഹുബലിയും ഭല്ലാല ദേവയും ഒറ്റുകാരനെ പിടിയ്ക്കാന്‍ വേണ്ടി മദ്യഷാപ്പില്‍ എത്തുന്ന രംഗം. അവിടെയുള്ള മദ്യവില്‍പനക്കാരനായിട്ടാണ് എസ് എസ് രാജമൗലി ബാഹുലിയില്‍ എത്തിയത്. തീര്‍ച്ചയായും രണ്ടാം ഭാഗത്ത് അതാവര്‍ത്തിക്കില്ല എന്നും രാജമൗലി വ്യക്തമാക്കി.

 

 
ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അതിഥി താരങ്ങള്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു എസ് എസ് രാജമൗലി.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments