HomeNewsLatest Newsമുൻഗണനാ പട്ടിക റേഷൻ വാങ്ങാനുള്ള ഒരു പട്ടിക മാത്രമല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ...

മുൻഗണനാ പട്ടിക റേഷൻ വാങ്ങാനുള്ള ഒരു പട്ടിക മാത്രമല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് !

മുൻഗണനാ പട്ടിക റേഷൻ വാങ്ങാനുള്ള ഒരു പട്ടിക മാത്രമല്ല. സൗജന്യ ചികിത്സാനുകൂല്യങ്ങളടക്കം എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങളുടെയും അവകാശികളെ നിർണയിക്കുന്ന അതീവ പ്രാധാന്യമർഹിക്കുന്ന ഒരു ബ്യഹത്തായ തെരഞ്ഞെടുപ്പാണിത്.

 

 

ഭഷ്യ സുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി 20.10.2016 ൽ പ്രയോറിറ്റി ലിസ്റ്റ് (മുൻഗണനാ പട്ടിക ), നോൺ പ്രയോറിറ്റി ലിസ്റ്റ് (മുൻഗണനയില്ലാത്ത പട്ടിക ), സ്റ്റേറ്റ് പ്രയോറിറ്റി ലിസ്റ്റ്, AAY ലിസ്റ്റ് (അന്ത്യോദയാ അന്നയോജനാ) എന്നിവയുടെ മാർക്കടിസ്ഥാനത്തിലുള്ള താത്ക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 15 മാർക്കെങ്കിലും കിട്ടിയിട്ടുള്ളവരാണ് താത്ക്കാലിക മുൻഗണനാ പട്ടികയിൽ ഉൾപ്പട്ടിട്ടുള്ളത്. ബന്ധപ്പെട്ട റേഷൻ കടകൾ , താലൂക്ക് സപ്ലൈ ഓഫിസുകൾ, പഞ്ചായത്തുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള പട്ടിക കാർഡുടമകൾക്ക് പരിശോധിക്കാവുന്നതാണ്.

 

 

കേരളത്തിലെ 52.63 % ഗ്രാമ വാസികളും 39. 5 % നഗരവാസികളുമാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതായത് മൊത്തം ജനസംഖ്യയുടെ 46.3 % . അല്ലാതുള്ളവർ സ്റ്റേറ്റ് പ്രയോറിറ്റിയിലും മുൻഗണന ഇല്ലാത്ത പട്ടികയിലുമാണ് വന്നിരിക്കുന്നത്. ശതമാനം ഇതിൽ കൂടുതലാകാൻ നിലവിലെ നിയമമനുവദിക്കാത്തത് കൊണ്ട് താത്ക്കാലിക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ കണ്ടെത്തി ഒഴിവാക്കിയാൽ മാത്രമേ അർഹതപ്പെട്ടവർക്ക് മുൻഗണനാ പട്ടികയിൽ കയറി കൂടാൻ സാധിക്കൂ.അതിന് മാനദണ്ഡങ്ങൾ അറിഞ്ഞേ മതിയാകൂ.

1. AAY

സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതി. 35 Kg ഭക്ഷ്യധാന്യം പ്രതിമാസം സൗജന്യം. ഈ പദ്ധതിയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് കേന്ദ്ര ഗവൺമെന്റാണ്. മുന്നേയുള്ള AAY ലിസ്റ്റിലുള്ളവരെയും പട്ടിക വർഗക്കാരെയും ഈ പദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കുന്നു.

2. മുൻഗണനാ വിഭാഗം ( ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളത് മാർക്കാണ് )

a) ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ (5)

b) ശാരീരകമോ മാനസികമായോ വൈകല്യമുള്ളവർ (10)

c) ഓട്ടിസം ബാധിച്ചവർ (5)

d) വരുമാനമില്ലാത്ത വിധവകൾ (5)

e) എയിഡ്സ് ,ക്യാൻസർ അല്ലെങ്കിൽ ഡയാലിസിസിന് വിധേയമാകുന്ന രോഗികളുള്ളവർ (5)

f) കടുത്ത രോഗങ്ങൾ മൂലം പരസഹായമില്ലാതെ ജീവിക്കാനാവാത്തവർ / കിടപ്പിലായവർ (5)

g) പട്ടിക വർഗത്തിൽപ്പെട്ടവർ (10)

മേൽപ്പറഞ്ഞ ആരെങ്കിലും ഒരു കുടുംബത്തിലുണ്ടെങ്കിൽ അവർ മുൻഗണനാ പട്ടികയിൽ വരാൻ ഏറ്റവും അർഹതയുള്ളവരായി പരിഗണിക്കപ്പെടുന്നു. എന്നാൽ അവർ മിനിമം മാർക്ക് നേടിയിരിക്കണം. (ഇപ്പോൾ 15 മാർക്ക്. ഫൈനൽ പട്ടികയിൽ മാർക്ക് കൂടുകയോ കുറയുകയോ ചെയ്യാം )

കൂടാതെ അർഹതയുണ്ടെങ്കിൽ താഴെപ്പറയുന്നതിനും മാർക്കും ലഭിക്കുന്നു.

വൈദ്യുതിയില്ല – 5
പുറംപോക്ക്/ ഭൂമിയില്ല – 10
വീടില്ല – 10
കക്കൂസില്ല – 5

500 മീറ്റർ ( മലയോര മേഖലയിൽ 100 മീറ്റർ) പരിധിയിൽ കുടിവെള്ളമില്ല – 5

കുടിൽ – 7
ഓലമേഞ്ഞ വീട് – 5
ജീർണിച്ച വീട് – 3
65 വയസ്സിന് മുകളിലുള്ള ഓരോ അംഗത്തിനും – 5

കൂലി പണിയടക്കം പരമ്പരാഗത, ദിവസ വേതന ജോലിയെടുക്കുന്ന എല്ലാ അംഗങ്ങൾക്കും കൂടി – 10 ( ഇത്തരം തൊഴിലിൽ ഏർപ്പെടുന്ന ഒരംഗമായാലും ഒന്നിലധികം അംഗമായാലും ആകെ 10 മാർക്ക് മാത്രമേ ലഭിക്കൂ )

ഇനിയാണ് മുൻഗണനാ പട്ടികയിൽ ഏറ്റവും ദുരുപയോഗം നടന്നിട്ടുള്ള ജോലിയില്ലാ വെയിറ്റേജ് മാർക്ക് വരുന്നത്.

ജോലിയില്ലാത്ത അംഗത്തിന് ഓരോർത്തർക്കും 5 മാർക്ക് വീതം.

ഗവൺമെന്റ് ഉത്തരവിലുള്ളത് ,” സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ, ,സ്വകാര്യ മേഖയിലോ സ്ഥിരവരുമാനമുള്ള തൊഴിലാല്ലാത്തവർക്ക് 5 മാർക്ക് എന്നാണ്. ” സ്ഥിരവരുമാനമുള്ള തൊഴിൽ ഇല്ലാത്തവർ എന്നതിനർത്ഥം താത്ക്കാലിക അടിസ്ഥാനത്തിലോ, ദിവസ വേതന അടിസ്ഥാനത്തിലോ വരുമാനമുള്ള തൊഴിലിൽ ഏർപ്പെട്ടവർ എന്നതാണ്. ഇനി അർത്ഥം എന്തു തന്നെയായാലും കുടുബത്തിലുള്ള ഓരോ തൊഴിൽ രഹിതർക്കും 5 മാർക്ക് കിട്ടുന്നു. ഉദാഹരണത്തിന് 5 അംഗങ്ങളുള്ള കുടുംബത്തിൽ ഒരാൾ കൂലി പണിക്കാരനും ബാക്കിയുള്ള 4 പേർ തൊഴിൽരഹിതരെന്നും അപേക്ഷ പൂരിപ്പിച്ചവർക്ക് ആകെ 10+ ( 4 x 5 = 20) = 30 മാർക്ക് കിട്ടി മുൻഗണനാ പട്ടികയിൽ കയറിപ്പറ്റും. ഇങ്ങനെ അപേക്ഷ പൂരിപ്പിച്ചത് കുറെയൊക്കെ വസ്തുതാ പരമായിരിക്കും.

 

 

 

എന്നാൽ കൂടുതലാളും ദുരഭിമാനത്തിന്റെ പേരിലോ കൂടുതൽ മാർക്ക് കിട്ടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലോ കൂലിയെന്നോ ആ ഇന ത്തിൽപ്പെട്ട മറ്റ് തൊഴിലെന്നോ വ്യക്തമാക്കാതെ തൊഴിൽ രഹിതർ എന്ന് പൂരിപ്പിച്ചപ്പോൾ, സത്യസന്ധമായി കുടുംബനാഥയ്ക്ക് ഗ്യഹഭരണം ബാക്കിയുള്ള അംഗങ്ങൾക്ക് കൂലിയെന്ന് വച്ചവർ വെറും 10 മാർക്ക് നേടി പുറത്ത് പോയി. അന്യന്റെ വീട്ടിലെ അടുക്കള പണിയെടുത്ത് രണ്ട് പെൺമക്കളെ പഠിപ്പിക്കുന്ന വിധവയായ അമ്മ കയ്യാല പുറത്തെ തേങ്ങ പോലെ 15 മാർക്ക് നേടി നിൽക്കുന്നു. കൂടുതൽ ആനുകൂല്യം കിട്ടുമെന്ന ധാരണയിൽ മറ്റൊരു വിധവ തൊഴിൽ രഹിത എന്ന് പൂരിപ്പിച്ച് 10 മാർക്ക് മാത്രം ലഭിച്ച് പുറത്ത് പോയി.അതു കൊണ്ട് തൊഴിൽ രഹിതർ എന്ന് വച്ചവർ അങ്ങനെ തന്നയോ എന്ന് കണ്ടെത്തിയില്ലെങ്കിൽ ശരിക്കും അർഹതപ്പെട്ടവരെല്ലാം പുറത്ത് പോകുന്ന അവസ്ഥ വരും.
കൂടാതെ AAY ലിസ്റ്റിലോ മുൻഗണനാ പട്ടികയിലോ ഉൾപ്പെട്ട ഒരു കുടുംബത്തിനോ കുടുംബാംഗങ്ങളിൽപ്പെട്ട ആർക്കെങ്കിലുമോ താഴെപ്പറയുന്ന എന്തെങ്കിലും ഉണ്ടോയെന്നും കണ്ടെത്തിയാൽ മാത്രമേ നല്ല ഒരു ശതമാനം അനർഹരെ പുറത്താക്കി അർഹർക്ക് പട്ടികയിൽ ഇടം പിടിക്കാനാകൂ.

 

a) കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, എയിഡഡ്, ബാങ്ക്, പൊതുമേഖലാ, സഹകരണ മേഖല ഉദ്യോഗം അല്ലെങ്കിൽ പെൻഷൻ (clas IV ജോലിയുള്ള പട്ടിക വർഗക്കാർക്ക് ബാധകമല്ല)

b) ഇൻകം ടാക്സ് അടവ്

c) കുടുംബത്തിന് ഒരേക്കറിൽ കൂടുതൽ വസ്തു (പട്ടിക വർഗക്കാർക്ക് ബാധകമല്ല)

d) 600 cc യിൽ മുകളിലുള്ള നാലുചക്ര വാഹനം (ഓട്ടോ റിക്ഷയ്ക്ക് ബാധകമല്ല)

e) കുടുംബത്തിന് മാസം 25000 രൂപയ്ക്ക് മുകളിൽ വരുമാനം.

3. മുൻഗണന ഇല്ലാത്ത വിഭാഗം.

കുറഞ്ഞ മാർക്കായ 15 മാർക്ക് നേടാതെ പോയവരോ മുകളിൽ പറഞ്ഞിട്ടുള്ള a മുതൽ e വരെയുള്ള എന്തിലെങ്കിലും ഉൾപ്പെട്ടവരോ ആണ് മുൻഗണന ഇല്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവർ ദാരിദ്യ സൂചകങ്ങളുടെ മുകളിലുള്ളവരായി പരിഗണിക്കപ്പെടുന്നു എന്നുള്ളത് കൊണ്ട് സാധാരണയായി സർക്കാറിന്റെ ചികിത്സാ നുകൂല്യമടക്കം സുരക്ഷാ പദ്ധതിയിലൊന്നും ഇവർ പരിഗണിക്കപ്പെടാറില്ല. ഭക്ഷ്യ സുരക്ഷാ നിയമം 2013 അനുസരിച്ച് റേഷൻ ആനുകൂല്യങ്ങൾക്കും ഇവർക്ക് അർഹതയില്ല.

4. സംസ്ഥാന മുൻഗണനാ വിഭാഗം

മുൻഗണന ഇല്ലാത്ത പട്ടികയിൽ പെട്ടുപോയ മാരക രോഗങ്ങളുള്ളവരെ ലക്ഷ്യമാക്കി, നിലവിൽ അവർക്ക് ചികിത്സാനുകൂല്യം നൽകാൻ വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടിട്ടുള്ള ഒരു പട്ടികയാണ് State priority list.

ഈ മാസം 31 (31.10.2016) വരെ പൊതു അവധി ദിനങ്ങളടക്കം പൊതുജനത്തിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ മേൽപ്പറഞ്ഞ 4 തരം താത്ക്കാലിക പട്ടികകളെക്കുറിച്ച് നിശ്ചിത ഫോറത്തിൽ പരാതിയും ആക്ഷേപങ്ങളും നൽകാം. അതിന് വേണ്ടി ചേയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു:
1)നിങ്ങൾ ഏത് പട്ടികയിലാണെന്ന് ആദ്യം കണ്ടെത്തണം.

2) തുടർന്ന് നിങ്ങൾ ഉൾപ്പെട്ട പട്ടികയിൽ നിങ്ങൾക്ക് അർഹതപ്പെട്ട മാർക്ക് മുഴുവൻ, സസൂക്ഷമം ലഭ്യമായോയെന്ന് നോക്കണം.
ഉദാഹരണത്തിന് വിധവയാണെങ്കിൽ അതിനുള്ള 5 മാർക്ക് കിട്ടിയോയെന്ന് നോക്കണം. വീടില്ലാത്തവരാണെങ്കിൽ 10 മാർക്ക് കിട്ടിയോന്ന് നോക്കണം. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ട് ലഭിച്ച മാർക്ക് നോക്കാതെ പോകരുത്. നിങ്ങൾക്ക് ചിലപ്പോൾ 15 മാർക്കായിരിക്കും ഉണ്ടാകുക. എന്നാൽ നിങ്ങൾക്ക് അതിൽ കൂടുതൽ മാർക്കിന് അർഹതയുണ്ടെങ്കിൽ അത് കണ്ടെത്തി പരാതി സമർപ്പിച്ചില്ലെങ്കിൽ , അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മാർക്ക് 15ന് മുകളിലായാൽ നിങ്ങൾ പുറത്താക്കപ്പെടും. അത് കൊണ്ട് കിട്ടിയ മാർക്ക് എല്ലാരും സശ്രദ്ധം മനസ്സിലാക്കി, കൂടുതൽ മാർക്കിന് അർഹതയുണ്ടെങ്കിൽ രേഖകൾ സഹിതം പരാതി സമർപ്പിക്കണം.
3). പരാതി എന്നു പറഞ്ഞാൽ മറ്റുള്ളവരെ കുറിച്ചുള്ള ആക്ഷേപവുമാകാം. ആരെങ്കിലും അനർഹമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട റേഷൻ കാർഡ് നമ്പർ സഹിതം പരാതി സമർപ്പിക്കണം. പൊതു പരാതികളും പരിഗണിക്കപ്പെടും. ഉദാഹരണമായി കാറുള്ളവർ, സ്ഥിര ജോലിയുള്ളവർ, 1000 sq feet ന് മുകളിൽ വീടുള്ളവരെ കുറിച്ചുള്ള പരാതികൾ.
പരാതിപ്പെടുന്ന ആളെക്കുറിച്ചുള്ള വിവരം നിങ്ങൾ ആവശ്യപ്പെട്ടാൽ രഹസ്യമായി സൂക്ഷിക്കും. അത് കൊണ്ട് ആക്ഷേപമുണ്ടെങ്കിൽ അതുന്നയിക്കാൻ മടിക്കരുത്. ഇത് ഒരു അരി പ്രശ്നം മാത്രമായി കണ്ട് പരാതി ഉന്നയിക്കാതിരിക്കരുത്. കാരണം മുൻഗണനാ പട്ടിക റേഷൻ വാങ്ങാനുള്ള ഒരു പട്ടിക മാത്രമല്ല. തുടക്കത്തിൽ പറഞ്ഞത് പോലെ സൗജന്യ ചികിത്സാനുകൂല്യങ്ങടക്കം മുഴുവൻ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങളുടെയും അവകാശികളെ നിർണയിക്കുന്ന അതീവ പ്രാധാന്യമർഹിക്കുന്ന ഒരു ബ്യഹത്തായ തെരഞ്ഞെടുപ്പാണിത്. ഇത് ശതമാന കണക്കിലുള്ള തെരഞ്ഞെടുപ്പായതിനാൽ അനർഹർ പുറത്തായാൽ മാത്രമേ ശരിക്കുള്ള അർഹർക്ക് പട്ടികയിൽ കടന്ന് കൂടാൻ പറ്റൂ. അത് കൊണ്ട് അനർഹനാണെങ്കിലും അരി മേടിച്ചോട്ടെ എന്നു കരുതാൻ പാടില്ലന്നർത്ഥം.

 

 

4). പരാതി സമർപ്പിക്കപ്പെട്ടാൽ, പഞ്ചായത്ത് സെക്രട്ടറി ചെയർമാനും റേഷനിംഗ് ഇൻസ്പെക്ടർ കൺവീനറും വില്ലേജ് ഓഫിസർ, ICDS സൂപ്പർവൈസർ എന്നിവർ അംഗങ്ങളുമായിട്ടുള്ള നാലംഗ സമിതി പരാതിയും ആക്ഷേപങ്ങളും അന്വേഷിക്കുകയും 01.11.2016 മുതൽ 15.11.2016 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ പരാതിക്കാരനെ നാലംഗ സമിതി നേരിൽ കേൾക്കുകയും ചെയ്യും. ഈ നാലംഗ സമിതിയിയുടെ തീർപ്പ് പരാതിക്കാരന് ബോദ്ധ്യപ്പെട്ടില്ലായെങ്കിൽ തീർപ്പ് കൽപ്പിക്കപ്പെട്ടതിന് ഏഴു ദിവസത്തിനകം കളക്ടർ ചെയർമാനായ കമ്മിറ്റിക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.

 

 

 

ഇതൊരു സാമൂഹിക ഉത്തരവാദിത്വമായി കണ്ട് ഓരോത്തരും മുൻകൈയ്യെടുത്ത് അനർഹരെ കണ്ടെത്തി, പരാതി നൽകി പുറത്താക്കിയില്ലെങ്കിൽ അശരണരുടെയും നിരാലംബരുടെയും കണ്ണീര് ഓഫീസ് വരാന്തകളിൽ വീണ് നനഞ്ഞുണങ്ങുന്നത് നമ്മൾ വീണ്ടും കാണേണ്ടി വരും. ആ കണ്ണീര് ഒരു പക്ഷെ നമ്മുടേതാകില്ലെന്ന് നമ്മൾ ഉറപ്പിച്ചാലും അത് നമ്മുടെ സുഹൃത്തുക്കളുടെ , ബന്ധുക്കളുടെ , പരിചരക്കാരുടെ ആവാം.

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments