HomeWorld NewsEuropeനാലാമത് ഓൾ യുകെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12 ന് ഡെർബിയിൽ

നാലാമത് ഓൾ യുകെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12 ന് ഡെർബിയിൽ

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാൻ ടീമുകൾ ഒരുങ്ങി.നാലാമത് ഓൾ യുകെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12 ന് ഡെർബിയിൽ.
ഡെർബി ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ഓൾ യുകെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12 ന് ഡെർബി ഇറ്റ് വാൾ ലിഷർ സെന്ററിൽ വെച്ച് നടത്തുന്നതാണ്. ഡെർബി ബാഡ്മിന്റൺ ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. .ക്ലബ്ബിന്റെ നാലാമത് ടൂർണമെന്റ് അതിവിപുലമായ രീതിയിൽ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് മൂന്ന് ടൂർണമെന്റുകളും വൻപിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങൾ. യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഡെർബി ഇറ്റ് വാൾ ലിഷർ സെന്ററിൽ വെച്ച് നടത്തപെടുന്നതിനാൽ ഏവർക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂർണമെന്റിൽ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല.രാവിലെ 11.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് .ഒന്ന് മുതൽ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 300 പൗണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150 പൗണ്ടും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 100 പൗണ്ടും നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75 പൗണ്ടും നൽകപ്പെടും.കൂടാതെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന മറ്റ് നാല് ടീമുകൾക്ക് 50 പൗണ്ട് വീതം സമ്മാനിക്കും.
30 പൗണ്ടായിരിക്കും രെജിസ്ട്രേഷൻ ഫീസ്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ രെജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.

മിൽട്ടൺ അലോഷ്യസ്
ഡെർബി-07878510536

ടൂർണമെന്റ് നടക്കുന്ന വിലാസം:-

DERBY ETWALL LEISURE CENTRE,

HILTON ROAD,ETWALL, DERBY,

DE65 6HZ.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments