HomeNewsLatest Newsപാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ഇന്ത്യയിലെ പാക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പ്രതിരോധ രേഖകള്‍ പിടികൂടി

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ഇന്ത്യയിലെ പാക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പ്രതിരോധ രേഖകള്‍ പിടികൂടി

ഇന്ത്യൻ പ്രതിരോധരേഖകൾ മോഷ്ടിച്ചതിന് ഇന്ത്യയിലെ പാക് ഹൈക്കമീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ അക്തര്‍ എന്നയാളെയാണ് ഡല്‍ഹി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇയാളെ പിടികൂടാന്‍ അനുമതി നല്‍കാന്‍ ആദ്യം കേന്ദ്ര സര്‍ക്കാര്‍ മടിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ പിന്നീട് അനുമതി നല്‍കുകയായിരുന്നുവെന്നാണ് വിവരം.

 

 
ഇയാളുടെ കൈയില്‍ നിന്നും പ്രതിരോധ രേഖകള്‍ പിടികൂടിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാണക്യപുരി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഇപ്പോള്‍ ഉളളതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാകിസ്താനിലെ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധമുള്ള ചാരവലത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ചില ഉദ്യോഗസ്ഥരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. 2005 നവംബറിലും പാകിസ്താന്‍ ഇന്റലിജന്‍സുമായി ബന്ധമുള്ള അഞ്ചോളം ചാരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments