HomeNewsLatest Newsഐഎസിന്റെ ആയുധം വഹിച്ച് ആക്രമിക്കാനെത്തിയ ഡ്രോണിനെ യുഎസ് വ്യോമസേന വെടിവച്ചു വീഴ്ത്തി

ഐഎസിന്റെ ആയുധം വഹിച്ച് ആക്രമിക്കാനെത്തിയ ഡ്രോണിനെ യുഎസ് വ്യോമസേന വെടിവച്ചു വീഴ്ത്തി

ഐഎസിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളില്‍ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തിയതായി റിപ്പോർട്ട്. വ്യോമസേന സെക്രട്ടറി ദെബോറ ലീ ജയിംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാഖില്‍ ഐഎസ് ഭീകരര്‍ ‘കാമികാസെ ഡ്രോണു’കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെയാണ് ദെബോറ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു പതിച്ചു പൊട്ടിത്തെറിക്കുകയാണ് ഇവ ചെയ്യുന്നത്. 28 മിനിറ്റ് പറക്കാൻ ശേഷിയുള്ള ഇവ മണിക്കൂറില്‍ 44 മൈല്‍ വേഗതയില്‍ ചെന്നുപതിച്ച് നാശനഷ്ടമുണ്ടാക്കും. ഐഎസ് ഭീകരര്‍ കാമികാസെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞവര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. കുര്‍ദിഷ് പോരാളികള്‍ക്ക് എതിരെയായിരുന്നു അന്ന് ആക്രമണം. അതേസമയം, ആയുധം വഹിക്കുന്ന ഡ്രോണുകള്‍ ഇറാഖില്‍ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നൂറോളം ഡ്രോണ്‍ ജാമ്മര്‍ തോക്കുകളാണ് യുഎസ് വ്യോമസേന വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ തോക്ക് ഉപയോഗിച്ചാണോ ഡ്രോണ്‍ വീഴ്ത്തിയതെന്നു വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments