HomeCinema'ഇവരില്‍ വലിയ മണ്ടൻ ശരിക്കും ആരാണെന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി..' ഹരീഷ് പേരടി

‘ഇവരില്‍ വലിയ മണ്ടൻ ശരിക്കും ആരാണെന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി..’ ഹരീഷ് പേരടി

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്, നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിനു മേലുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേദിയില്‍ പ്രസംഗം തീരുന്നത് വരെ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിനെക്കുറിച്ചായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് രഘുവിന്റെ നടപടിയെ പരിഹസിച്ചത്.

മുഖ്യമന്ത്രി ആ ഭാഗത്തേക്ക് നോക്കിയില്ല എന്നുള്ളതാണ് ആ സംഭവത്തില്‍ അദ്ദേഹത്തോട് ബഹുമാനം ഉണ്ടാക്കിയ കാര്യം എന്നും കാരണം മിസ്റ്റര്‍ രഘൂ, നിങ്ങള്‍ അവിടെ ഇരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇപ്പോള്‍ ഈ സംഭവികാസങ്ങള്‍ക്കെല്ലാം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.

”രാജാവിനെ പുകഴ്ത്താന്‍ പെടാപ്പാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി . സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം” – ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments