HomeWorld Newsകുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാകുന്നു; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാകുന്നു; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:

ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും അനുവദിക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇത്പ്രകാരം ഇനി മുതല്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ പുതുക്കുകയുള്ളൂ. ലൈസന്‍സ് ലഭിക്കുന്നതിന് അര്‍ഹരായ പ്രവാസികള്‍ക്ക് മാത്രമേ ഇവ പുതുക്കി നല്‍കുകയുള്ളൂ. ഒരു വര്‍ഷത്തെ കാലാവധിയിലായിരിക്കും പുതുക്കല്‍. പുതുക്കപ്പെടുന്ന ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തില്‍ ലഭിക്കില്ല. പകരം ഡിജിറ്റല്‍ രൂപത്തില്‍ My identity ആപ്പ് വഴിയായിരിക്കും ലഭ്യമാവുക.

സാധുവായ ലൈസന്‍സ് പച്ച നിറത്തിലും അസാധുവായവ ചുവപ്പ് നിറത്തിലും My ഐഡന്റിറ്റി ആപ്പില്‍ തെളിയും. കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്ബോള്‍, പ്രവാസികള്‍ അവരുടെ രാജ്യങ്ങളില്‍ നിന്ന് അനുവദിച്ച ഡ്രൈവിങ് ലൈസന്‍സ് മാത്രമേ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗാര്‍ഹിക ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരെ ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. My ഐഡന്റിറ്റി ആപ്ലിക്കേഷന്‍ വഴി ഡ്രൈവിങ് ലൈസന്‍സിന്റെ സാധുതയും പരിശോധിക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments