ഗതാഗത നിയമലംഘകരെ പിടികൂടാന്‍ കുവൈത്തില്‍ പുതിയ സംവിധാനം; ഇനി വാഹനം ഓടിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കുക

13

ഇനി മുതല്‍ മൊബൈല്‍ ‘പോയിന്‍റ് ടു പോയിന്‍റ്’ ക്യമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. വാഹനങ്ങള്‍ ഒരു പൊയന്‍റില്‍ നിന്നും അടുത്ത ഒരു പോയിന്‍റ് വരെ എത്താന്‍ എടുക്കുന്ന സമയവും പരമാവധി വേഗതയും നോക്കിയാണ് പോയിന്‍റ് ടു പോയിന്‍റ് ക്യാമറകള്‍ നിയമ ലംഘനം നടത്തിയോ എന്ന് കണക്കാക്കുക. വണ്ടികളില്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങുടെ വേഗ പരിധി മനസ്സിലാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ക്യാമറകള്‍ ആദ്യമായാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് പരീക്ഷിക്കുന്നത്.

പ്രധാന റോഡുകളിലും ഹൈവേകളിലുമുള്ള വാഹനാപകടങ്ങളുടെ വേഗത നിരീക്ഷിക്കാന്‍ 18 പുതിയ പട്രോള്‍ വാഹനങ്ങളാണ് പുറത്തിറക്കിയത്. കുവൈറ്റിന്‍റെ പ്രധാനപ്പെട്ട ചില റോഡുകളില്‍ നേരത്തെ തന്നെ ഇത്തരത്തില്‍ ‘പോയിന്‍റ് ടു പോയിന്‍റ് ക്യാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.