വാട്‌സ് ആപ്പ് ഇനി ഏറ്റവും സുരക്ഷിതം; ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ വരുന്നു

12

വാട്‌സ് ആപ്പ് സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്‌സ് ആപ്പ് മാറ്റങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന WABetainfo എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ഇത്തരമൊരു സൗകര്യം ആദ്യമെത്തുക. പുത്തന്‍ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ വാട്‌സ് ആപ്പ് കൂടുതല്‍ സുരക്ഷിതമാകുമെന്നുറപ്പ്. ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫിംഗര്‍പ്രിന്റു കൊണ്ടു മാത്രമേ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ.

ഫിംഗര്‍പ്രിന്റ് സുരക്ഷയ്ക്കായി സെറ്റിംഗ്‌സിനുള്ളില്‍ തന്നെയാണ് മാറ്റം വരുത്തുക. settings>Account>Privacy യില്‍ മാറ്റം വരുത്താം. ഒരുക്കല്‍ സെറ്റിംഗ്‌സ് മാറ്റിയാല്‍ പിന്നെ നിങ്ങളുടെ വിരലുകളില്‍ സുരക്ഷിതമാണ് വാട്‌സ് ആപ്പ്. ഒരുപക്ഷേ ഫിംഗര്‍പ്രിന്റ് പ്രവര്‍ത്തിക്കാത്ത പക്ഷം രണ്ടാമതൊരു സുരക്ഷാ മാര്‍ഗവും വാട്‌സ് ആപ്പ് ഒരുക്കും.