HomeWorld NewsGulfഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധിക്ക് തുടക്കമായി; അവധി ഒൻപത് ദിവസം

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധിക്ക് തുടക്കമായി; അവധി ഒൻപത് ദിവസം

ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധിക്ക് തുടക്കമായി. ഈ മാസം 16നാണ് ഇനി പ്രവര്‍ത്തി ദിനം. അടിയന്തര സേവനങ്ങള്‍ നല്‍കുന്ന മന്ത്രാലയങ്ങള്‍ സമയം പുനഃക്രമീകരിച്ചു. ഏപ്രില്‍ 7 മുതലാണ് ഈദുല്‍ ഫിത്വര്‍ പൊതു അവധി തുടങ്ങുന്നതെങ്കിലും വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഇന്ന് ഉച്ചയോടെ തന്നെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്ക് തുടക്കമായി. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതുസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 7 മുതല്‍ 15 വരെയാണ് അമീരി ദിവാന്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്ന ആഭ്യന്തര മന്ത്രാലയം,പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ അടിയന്തര സേവനങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിഭാഗങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവൃത്തിക്കും. പാസ്‌പോര്‍ട്ട്, ട്രാഫിക്, യാത്രാ രേഖകള്‍ തുടങ്ങിയവയ്ക്കുള്ള വിഭാഗങ്ങളില്‍ ഈ സമയങ്ങളില്‍ സേവങ്ങള്‍ ലഭിക്കും.അതേസമയം സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments