HomeWorld NewsGulfപ്ര​വാ​സി അ​ധ്യാ​പ​ക നിയമനം; പുതിയ നിയമനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത്

പ്ര​വാ​സി അ​ധ്യാ​പ​ക നിയമനം; പുതിയ നിയമനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത്

പ്രവാസി അധ്യാപകനിയമനത്തിനുള്ള നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ പുറത്തിറിക്കി കുവൈത്ത്. സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ ആണ് രാ​ജ്യ​ത്ത് പ്ര​വാ​സി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ പുറത്തിറക്കിയത്. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് ഇവ. പ്ര​വാ​സി അ​ധ്യാ​പ​ക​ നിയമനത്തിന് മി​നി​മം അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക്ക് പു​റ​മേ സ്വ​ഭാ​വ സ​ര്‍ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.അ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള അ​ക്കാദ​മി​ക് യോ​ഗ്യ​ത​ക​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നും അ​റ്റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സി​വി​ൽ സ​ർ​വിസ് ക​മീ​ഷ​ൻ നി​ര്‍ദേ​ശി​ച്ചു. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നി​ല​നി​ര്‍ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments