HomeCinemaബിഗ് ബോസ് മലയാളം ആറാം സീസണ്‍ എത്തുന്നു; ഇത്തവണ ആരൊക്കെ ?

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ എത്തുന്നു; ഇത്തവണ ആരൊക്കെ ?

ബിഗ് ബോസ് മലയാളത്തിന്റെ ആറാം പതിപ്പ് ഉടൻ എത്തും. പുതിയ സീസണിന്റെ ലീഗോ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു. മോഹൻലാല്‍ തന്നെയാകും പുതിയ സീസണിലും അവതാരകൻ. കഴിഞ്ഞ സീസണില്‍ മുംബൈയില്‍ വെച്ചായിരുന്നു ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. എന്നാല്‍ ഇത്തവണ ബിഗ് ബോസ് മലയാളം സെറ്റ് ചെന്നൈയിലേക്ക് തിരികെ കൊണ്ടുവരികയാണ്. ബിഗ് ബോസ് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തമിഴ് ബിഗ് ബോസ് പുരോഗമിക്കുകയാണ്. ജനുവരി 15നാണ് തമിഴ് ബിഗ് ബോസ് ഫിനാലെ. അതിന് ശേഷം ചെന്നൈയില്‍ പുതിയ സെറ്റ് നിര്‍മിക്കുന്ന കാലതാമസം മാത്രമെ ഉണ്ടാകൂ.

സംവിധായകൻ അഖില്‍ മാരാര്‍റായിരുന്നു കഴിഞ്ഞ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ വിജയി. അഖില്‍ മാരാറുടെ ഏകപക്ഷീയ തേരോട്ടമായിരുന്നു അഞ്ചാം സീസണ്‍. ടെലിവിഷൻ താരം റെനീഷ റഹിമാനായിരുന്നു അഞ്ചാം സീസണിന്റെ റണ്ണറപ്പ്. അടുത്ത സീസണിലേക്കുള്ള മത്സരാര്‍ഥികളെ കുറിച്ച്‌ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ചില സാധ്യത പട്ടിക ഇതിനോടകം പുറത്ത് വരികയും ചെയ്തു. സാധാരണക്കാരുടെ സ്ലോട്ടിലേക്കുള്ള തിരഞ്ഞെടുപ്പാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതിനായി ആദ്യഘട്ടം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. സാധാരണക്കാരുടെ പട്ടികയില്‍ നിന്നും ബിഗ് ബോസിലേക്ക് ആര് എത്തുമെന്ന് അവസാന നിമിഷമെ അറിയാൻ സാധിക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments