HomeWorld NewsGulfക്യാൻസർ രോഗബാധിതരായ വിദേശിക്കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി കുവൈത്ത്

ക്യാൻസർ രോഗബാധിതരായ വിദേശിക്കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി കുവൈത്ത്

ക്യാൻസർ രോഗബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ക്യാൻസര്‍ ബാധിതരായ വിദേശി കുട്ടികള്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക. ഇത് സംബന്ധമായ നിര്‍ദ്ദേശം ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍-അവദി അധികൃതര്‍ക്ക് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ബുദബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാസഹായം 18 വയസ്സ് ലഭിക്കും. ആശുപതികളിലെ സ്വകാര്യ റൂം ഫീസ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവന ഫീസില്‍ നിന്നും കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ അനുവദിക്കുക. കുട്ടികള്‍ക്ക് സാധുതയുള്ള റെസിഡൻസി ഉണ്ടായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments