HomeNewsTHE BIG BREAKINGതട്ടിക്കൊണ്ടുപോയ വാഹനത്തിൽ വാഹനത്തിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും; തമ്മിൽ സംസാരം കുറവ്; കുട്ടിയുടെ മൊഴിയിൽ...

തട്ടിക്കൊണ്ടുപോയ വാഹനത്തിൽ വാഹനത്തിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും; തമ്മിൽ സംസാരം കുറവ്; കുട്ടിയുടെ മൊഴിയിൽ പറയുന്നത്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി കുട്ടി മൊഴി നൽകി. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി. പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. തന്നെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണു കുട്ടി പറയുന്നത്.

കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments