HomeWorld NewsGulfനവയുഗം കോബാർ സിറ്റി യൂണിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു

നവയുഗം കോബാർ സിറ്റി യൂണിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു

അൽ ഖോബാർ: നവയുഗം സാംസ്കാരികവേദിയുടെ കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. അൽഖോബാർ ഷമാലിയയിൽ, റോബി റോബർട്ടിന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് കൺവെൻഷൻ, നവയുഗം കോബാർ മേഖല ആക്റ്റിങ് സെക്രട്ടറി റഹിം അലനല്ലൂർ ഉത്‌ഘാടനം ചെയ്തു. അൻവർ ആലപ്പുഴ യൂണിറ്റ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി നവയുഗം പത്താം വാര്ഷികാഘോഷ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രെട്ടറി എം.എ.വാഹിദ്, കോബാർ മേഖല പ്രെസിഡന്റ് അരുൺ ചാത്തന്നൂർ എന്നിവർ ആശംസപ്രസംഗം നടത്തി. രമീസ്‌ സ്വാഗതവും, ബിജിബാൽ നന്ദിയും പറഞ്ഞു.

 

 

 

യൂണിറ്റ് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെയും കൺവെൻഷൻ തെരെഞ്ഞടുത്തു. യൂണിറ്റ് രക്ഷാധികാരിയായി ഉണ്ണികൃഷ്ണൻ വള്ളികുന്നത്തെയും, പ്രസിഡന്റായി ബിജിബാലിനെയും, വൈസ് പ്രസിഡന്റായി മുഹമ്മദ് അബുബക്കറെയും, സെക്രെട്ടറിയായി അൻവർ ആലപ്പുഴയെയും, ജോയിന്റ് സെക്രെട്ടറിയായി മാധവ് കെ.വാസുദേവിനെയും, ട്രെഷററായി രമീസ്‌ അബ്ദുൾഖാദറിനെയും കൺവെൻഷൻ തെരെഞ്ഞെടുത്തു. അബ്ദുൾ കലാം, റോബി റോബർട്ട്, വിജയൻ, രാഹുൽ, പ്രശാന്ത്, വേണു, വിജയ് എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.

രക്ഷാധികാരി :- ഉണ്ണികൃഷ്ണൻ വള്ളികുന്നം
പ്രസിഡന്റ് :- ബിജിബാൽ
സെക്രട്ടറി :- അൻവർ ആലപ്പുഴ
ട്രെഷറർ :- രമീസ്‌ അബ്ദുൾഖാദർ

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments