HomeHealth Newsചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം...

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമെന്നു തോന്നും, കാരണം, പച്ചക്കറികളായാലും പഴവര്‍ഗങ്ങളായാലും പാകം ചെയ്യും മുന്‍പു വൃത്തിയായി കഴുകണമെന്നാണ് പൊതുവെ പറയുക. എന്നാല്‍ ചിക്കന്‍ പാകം ചെയ്യുന്നതിനു മുന്‍പു കഴുകുന്നത് മരണത്തിനു തന്നെ കാരണമാകാവുന്ന ഗുരുതര രോഗങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ചിക്കന്‍ കഴുകുമ്പോള്‍ അതിലുള്ള ബാക്ടീരിയ എല്ലാ പ്രതലത്തിലേയ്ക്കും പരത്തുകയാണ് ചെയ്യുന്നത് എന്ന് പറയുന്നു. കഴുകുന്നതു വഴി ബാക്ടീരികള്‍ കൊല്ലപ്പെടുന്നുമില്ല. ഇവ സ്പ്രെഡ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഏരിയോസലൈസേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

 

 

 

കാംഫിലോബാക്ടര്‍ എന്ന ബാക്ടീരിയ ചിക്കനിലുള്ളതാണ്. ഭക്ഷ്യവിഷബാധ വരുത്താന്‍ കഴിവുള്ള ഒന്നാണിത്. വയറിളക്കം, ഛര്‍ദി, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിക്കനിലുള്ള ലിസ്റ്റീരിയ പോലുള്ള ബാക്ടീരിയകള്‍ നമ്മെ കൊന്നൊടുക്കാന്‍ പോലും ശേഷിയുള്ളവയാണ്. ഇവ രക്തത്തിലേയ്ക്കു കടന്നാല്‍ മരിയ്ക്കാന്‍ അഞ്ചിലൊന്നു സാധ്യതയുമുണ്ട്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇവര്‍ക്കു പ്രതിരോധശേഷി കുറയുന്നതാണ് കാരണം.

 

 
സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയും ചിക്കനിലുണ്ട്. ഇവയെല്ലാം ചിക്കന്‍ കഴുകുന്നതു കൊണ്ടു ചാവില്ല, മറിച്ചു കഴുകുന്ന പ്രതലത്തിലേയ്ക്കും നമ്മുടെ ശരീരത്തിലേയ്ക്കുമെല്ലാം കടക്കുകാണ് ചെയ്യുക. ചിക്കന്‍ 165 ഡിഗ്രി ഫാരെന്‍ഹിറ്റില്‍ ചൂടാക്കുകയാണ് ഇവയെയെല്ലാം കൊന്നൊടുക്കാനുള്ള വഴി.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments