HomeWorld NewsEuropeനേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

ലീമറിക്ക് : ഇനി ഐഇ എല്‍ ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും
വിദേശത്തു നിന്നുള്ള ബിഎസ് സി നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ എത്തി
ജോലിചെയ്യാനാവും. ഓവറോള്‍ 6.5 ഉണ്ടെങ്കിലും അയര്‍ലണ്ടിലെത്താവുന്ന അവസരമൊരുക്കി ലീമെറിക്ക് യൂണിവേഴ്സിറ്റി നഴ്സുമാരെ കാത്തിരിക്കുന്നു. അയര്‍ലണ്ടില്‍ എം എസ് സി നഴ്സിംഗ് പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് പഠിച്ച് ജോലി നേടാനുള്ള അവസരമൊരുക്കുന്ന ലീമറിക്ക് യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പഠനകാലാവധിക്ക് പുറമേ, തുടര്‍ന്ന് അയര്‍ലണ്ടിലെ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച രണ്ട് വര്‍ഷം കൂടി അയര്‍ലണ്ടില്‍ തുടരാനും(സ്റ്റേ ബാക്ക്),ആ കാലത്ത് ഫുള്‍ടൈം ജോലി ചെയ്യാനും അവസരമുണ്ട്.

Also read: അയർലൻഡ് മലയാളികൾ ശ്രദ്ധിക്കുക: 50 യൂറോയുടെ ഇത്തരം കറൻസി നിങ്ങളുടെ കയ്യിലെത്തിയാൽ ഉടൻ ഗാർഡയെ അറിയിക്കുക

അയര്‍ലണ്ടിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ ലിമറിക്ക് യൂണിവേഴ്സിറ്റിയില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന എം എസ് സി നഴ്സിംഗ് കോഴ്സിലെയ്ക്കുള്ള അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നടക്കള്ള ബി എസ് സി ബിരുദധാരികള്‍ക്കാണ് ഈ കോഴ്സിലെയ്ക്ക് പ്രവേശനം നല്‍കുന്നത്.ഇന്ത്യന്‍ നഴ്സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ലീമറിക്ക് യൂണിവേഴ്സിറ്റി കോളജിലെ എം എസ് സി കോഴ്സിന് ചേരാം.

എം എസ് സി കോഴ്സ് പഠനത്തോടൊപ്പം ജോലി ചെയ്യാനും,ഐ ഇ എല്‍ റ്റി എസ് പഠിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. ഇംഗ്ലീഷ് മുഖ്യഭാഷയായതിനാല്‍ പഠനസ്ഥലത്തും ജോലിസ്ഥലത്തും പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ താമസിച്ചു കൊണ്ട് ഐ ഇ എല്‍ ടി എസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും എളുപ്പമാണ്. ഇതിന് സഹായകമായി ഓരോ ആഴ്ചയും യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ അക്കാദമിക് റീഡിംഗ്,റൈറ്റിങ്,ഡിജിറ്റല്‍ സ്‌കില്‍ എന്നിവയടക്കമുള്ളവയ്ക്ക് പ്രത്യേക ക്‌ളാസുകള്‍ ഒരുക്കിയിട്ടുണ്ട്. എം എസ് സി പഠിക്കാന്‍ എത്തുന്ന നഴ്സിംഗ് പാസായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐ ഇ എല്‍ടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ഐറിഷ് നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷനോ ഇല്ലെങ്കിലും നഴ്സിംഗ് അസിസ്റ്റന്റ് (കെയറര്‍) ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്.

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments