HomeNewsLatest Newsകുട്ടികൾ ഉണ്ടാകാത്തതിന് ചികിത്സ തേടി.......DNA ടെസ്റ്റിൽ വെളിപ്പെട്ട ആ സത്യം തിരിച്ചറിഞ്ഞ ദമ്പതികൾ നടുങ്ങി !!

കുട്ടികൾ ഉണ്ടാകാത്തതിന് ചികിത്സ തേടി…….DNA ടെസ്റ്റിൽ വെളിപ്പെട്ട ആ സത്യം തിരിച്ചറിഞ്ഞ ദമ്പതികൾ നടുങ്ങി !!

വിവാഹിതരായി നാളുകൾ ഏറെ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് ആ ദമ്പതികൾ ചികിത്സ തേടിയത്. എന്നാൽ, ചികിത്സ തേടിയെത്തിയ ദമ്പതികള്‍ ശരിക്കും ആ യാഥാര്‍ത്ഥ്യം അറിഞ്ഞ് ഞെട്ടിത്തരിച്ചുപോയി. തങ്ങള്‍ ഒരമ്മയുടെ വയറ്റിൽ പിറന്ന സഹോദരനും സഹോദരിയുമാണെന്നായിരുന്നു ആ സത്യം. കുട്ടികളുണ്ടാകുന്നതിനുള്ള ഐ.വി.എഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ദമ്പതികള്‍ ആ സത്യം തിരിച്ചറിഞ്ഞത്. മിസിസിപ്പിയിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരുടെയും ഡി.എന്‍.എ സാമ്പിളിലെ സാമ്യതയില്‍ സംശയം തോന്നിയാണ് ലാബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയത് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

 
ഒരമ്മയുടെ വയറ്റില്‍ പിറന്ന സഹോദരനും സഹോദരിയുമാണ് ഈ ദമ്പതികളെന്ന് വിശദമായ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ആദ്യം ദമ്പതികള്‍ തമ്മില്‍ ഫസ്റ്റ് കസിന്‍ ബന്ധമാണെന്ന് ലാബ് അധികൃതര്‍ കരുതി. നേരത്തെ അപ്രകാരം സംഭവിച്ചിട്ടുണ്ട്.1984ല്‍ ജനിച്ച ഇരുവരും ഇരട്ട സഹോദരങ്ങളായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിന് ശേഷം ഇരുവരെയും ഓരോ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോളജ് പഠനകാലത്ത് കണ്ടുമുട്ടിയ സഹോദരനും സഹോദരിയും പ്രണയത്തിലായി. ബന്ധമൊന്നും അറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികളുടെ മുഖഛായയിലെ സാമ്യത്തെക്കുറിച്ച് നേരത്തെ പലരും പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ തന്നെ പറയുന്നു. എന്നാൽ ഇവർ വിവാഹബന്ധം തുടരുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments