HomeWorld NewsEuropeകുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണങ്ങളുമായി ബ്രിട്ടൻ !

കുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണങ്ങളുമായി ബ്രിട്ടൻ !

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടൺ. ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡാണ് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. തൊഴില്‍, വിദ്യാഭ്യാസ കുടിയേറ്റങ്ങള്‍ ഒരു പോലെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആംബര്‍ റൂഡ് വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കും. അനധികൃത കുടിയേറ്റക്കാര്‍ക്ക് ബാങ്കുകള്‍ സേവനം നല്‍കരുതെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനേക്കാളും മൂന്നിരട്ടി അധികമാണ് യുകെയിലേക്കുള്ള കുടിയേറ്റമെന്നും അതിനാലാണ് വിസാ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നും ആംബര്‍ റൂഡ് പറഞ്ഞു.

 

 

 

നിയമം മാറുന്നതോടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെ ജോലിക്കെടുക്കുന്നത് ബ്രിട്ടീഷ് കമ്പനികളെ സംബന്ധിച്ചും പ്രയാസമാകും. യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും പുതിയ നിയമം വിലക്കുന്നു.

ഇടുക്കിയിൽ നരബലി ! ബാലീ കൊടുത്തത് മൂന്ന് പെണ്‍കുട്ടികളെ ! ഇടമലക്കുടിയിലെത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ കണ്ടത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments