HomeNewsLatest Newsയു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; സമരം പുറത്തേക്ക് വ്യാപിപ്പിക്കും

യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; സമരം പുറത്തേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തിൽ യു.ഡി.എഫ് എം.എൽ.എമാർ എട്ടു ദിവസമായി നിയമസഭാ കവാടത്തിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്നു ചേർന്ന യു.ഡി.എഫ് യോഗം, സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നു വൈകുന്നേരം അ‍ഞ്ചിന് നിരാഹാരസമരം നടത്തിയ എം.എൽ.എമാര്‍ക്ക് രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 17ാം തീയതി വരെ 11 ദിവസം നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം.

 

 

 

സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്​. സർക്കാറി​െൻറ കപടമുഖം തുറന്ന്​ കാട്ടാൻ പ്രതിപക്ഷത്തിന്​ സാധിച്ചതായി ചെന്നിത്തല പറഞ്ഞു. ഇതോടെ ​ പ്രക്ഷോഭ പരിപാടികൾ അവസാനിക്കുന്നില്ല. ഇൗ മാസം 15, 16 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സർക്കാറി​െൻറ വഞ്ചന തുറന്ന്​ കാട്ടി ജനകീയ സദസുകൾ സംഘടിപ്പിക്കും. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സദസുകളിൽ പ​െങ്കടുക്കും.

 

 

 

സ്വാശ്രയ വിഷയത്തിലെ അപാകതകളും അഴിമതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 28ാം തീയതിയാണ്  യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി യു.ഡി.എഫ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും അനൂപ് ജേക്കബും നിയമസഭാ കവാടത്തിന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അനൂപ് ജേക്കബിനെയും ഏഴു ദിവസത്തിന് ശേഷം ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച മുതൽ വി.ടി ബലറാമും റോജി എം. ജോണും നിരാഹാര സമരം തുടരുകയായിരുന്നു.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments