HomeNewsVideo-Newsചോരയിൽ മുങ്ങി ജീവനു വേണ്ടി കേഴുന്ന ഗദ്ദാഫി; ലിബിയൻ ഭരണാധികാരി മുഹമ്മദ്‌ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളുടെ...

ചോരയിൽ മുങ്ങി ജീവനു വേണ്ടി കേഴുന്ന ഗദ്ദാഫി; ലിബിയൻ ഭരണാധികാരി മുഹമ്മദ്‌ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ !

ലിബിയ: 2011ലെ ലിബിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ച  മുഅമർ അൽ ഗദ്ദാഫി എന്ന കേണൽ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പ്രക്ഷോഭകരുടെ മർദ്ദനത്തിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഗദ്ദാഫിയും ആയുധധാരികളായ പ്രക്ഷേഭകരുമാണ് വീഡിയോയിലുളളത്. പ്രക്ഷോഭകർ പിടികൂടിയ ഗദ്ദാഫി ജീവനുവേണ്ടി അപേക്ഷിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഗദ്ദാഫിയുടെ മരണസമയത്തെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അന്ത്യനിമിഷങ്ങളിൽ കൊല്ലരുതെന്ന് അപേക്ഷിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. ഗദ്ദാഫി വെടിയേറ്റു മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

Untitled-1 copy

അയ്മാൻ അൽമാനി എന്ന പ്രക്ഷോഭകാരിയുടെ മൊബൈൽ ഫോണിൽ പകർത്തപ്പെട്ട ദൃശ്യങ്ങളാണിവ. അയ്മാൻ അൽമാനി തന്നെയാണ് ദ്യശ്യങ്ങളും പുറത്തുവിട്ടത്.’ അയാൾ ആ മരണം അർഹിച്ചിരുന്നു’ എന്നാണ് അയ്മാൻ പറയുന്നത്. ഇസലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഗദ്ദാഫി ചെയ്തത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സിൽ സൂക്ഷിക്കരുതെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാൽ, ഇവയൊന്നും പാലിക്കപ്പെട്ടില്ല. പലരും ജന്‍മനാട്ടിൽ നിന്നും നാടുകടത്തപ്പെട്ടു. അതിന്റെയെല്ലാം ഫലം തന്നെയാണ് അയാൾ അനുഭവിച്ചത്. അയ്മാൻ പറയുന്നു.
ലിബിയൻ രാജഭരണത്തെ 1969 ൽ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഗദ്ദാഫി നീണ്ട 42 വർഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്. ദരിദ്രരാജ്യമായിരുന്ന ലിബിയ ഗദ്ദാഫിയുടെ ഭരണകാലത്താണ് സമ്പന്നതയിൽ എത്തിയത്. എന്നാൽ ഏകാധിപതിയായ ഗദ്ദാഫിയുടെ ജനദ്രോഹനടപടികളിൽ ഉടലെടുത്ത ആഭ്യന്തരകലാപം ഗദ്ദാഫി യുഗത്തിന്റെ തന്നെ അന്ത്യം കുറിച്ചു.

also read: ലിഫ്റ്റ്‌ ചവിട്ടിത്തുറന്ന യുവാവ് താഴേക്കു പതിക്കുന്ന ഭീകര ദൃശ്യം !

അതീവ സുരക്ഷ പാലിക്കേ‌ണ്ട വിമാന യാത്രക്കിടെ സോനു നിഗത്തിന്റെ ‘പാട്ടുകച്ചേരി‍’; ജീവനക്കാരുടെ പണി പോയി! – വീഡിയോ

സെക്‌സിനിടയിൽ ലിംഗം ലൈംഗിക തൊഴിലാളിയുടെ ജനനേന്ദ്രിയത്തിൽ കുടുങ്ങി ! വീഡിയോ കാണാം

മോഹൻലാൽ ഇരുന്നാൽ അഭിനയിക്കാൻ കഴിയില്ലെന്ന് ഒരു സൂപ്പർ സ്റ്റാർ പറഞ്ഞു; മുകേഷ് വെളിപ്പെടുത്തുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments