HomeNewsVideo-Newsഅതീവ സുരക്ഷ പാലിക്കേ‌ണ്ട വിമാന യാത്രക്കിടെ സോനു നിഗത്തിന്റെ 'പാട്ടുകച്ചേരി‍'; ജീവനക്കാരുടെ പണി പോയി! -...

അതീവ സുരക്ഷ പാലിക്കേ‌ണ്ട വിമാന യാത്രക്കിടെ സോനു നിഗത്തിന്റെ ‘പാട്ടുകച്ചേരി‍’; ജീവനക്കാരുടെ പണി പോയി! – വീഡിയോ

അതീവ സുരക്ഷ പാലിക്കേ‌ണ്ട വിമാന യാത്രക്കിടെ ‘പാട്ടുകച്ചേരി‍’. വിമാന യാത്രയ്ക്കിടെ ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ നേതൃത്വത്തി ലാണ് വിമാനത്തിൽ ഗാനം ആലപിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ജോധ്പൂരിൽ നിന്നും മുംബൈയ്ക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഗായകൻ സോനു നിഗം പാടിയത്. വിമാനത്തിൽ സഹയാത്രികനായി സോനു നിഗത്തിനെ കണ്ട യാത്രികർ ഒന്നായി സോനു നിഗത്തോട് പാട്ടു പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനോട് വിമാന ജീവനക്കാരും അനുകൂല നിലപാടെടുത്തോടെയായിരുന്നു വിമാനത്തിലെ ഗാനമേള. ആവേശം മൂത്ത യാത്രക്കാരിൽ ചിലർ ‘പാട്ടുകച്ചേരി’യുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെ‌യർ ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വാർത്ത പുറത്തായതോടെ വ്യോമയാന സുരക്ഷാ സമിതിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടപടിയുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വിമാനത്തിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാനും ഡിജിസിഎ ജെറ്റ് എയർവേസിനോട് ആവശ്യപ്പെട്ടു. നിരുത്തരവാദിത്തപരമായി പെരുമാറിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശം നൽകി. തുടർന്ന്, ജെറ്റ് എയർവേസ് അധികൃതർ വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സസ്പെണ്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments