HomeNewsLatest Newsസംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ ചെന്നൈയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ ചെന്നൈയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ചെന്നൈ: അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ ചെന്നൈയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ. മരണ കാരണം വ്യക്തമല്ല. 29 വയസ്സായിരുന്നു. രാത്രി ശാരീരീക അസ്വാസ്ഥ്യമുണ്ടായപ്പോൾ മുറിയിൽ ഒറ്റക്കായതാണ് മരിക്കാനിടയാക്കിയെന്നു സംശയിക്കുന്നു.
2011 ഓഗസ്റ്റിലായിരുന്നു ജോൺസൺ മാഷിന്റെ മരണം. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ബൈക്ക് അപകടത്തിൽ‌ അച്ചുവെന്നു വിളിക്കുന്ന മകൻ റെൻ ജോൺസണും മരിച്ചിരുന്നു. ചെന്നൈയിലാണ് ഷാൻ ജോലി ചെയ്യുന്നത്. തലേദിവസം ഒരു പാട്ട് റെക്കോർഡ് ചെയ്തു വന്ന് ഉറങ്ങാൻ കിടന്നതാണ്. ബാക്കി റെക്കോർഡിംങ് ഇന്നു പൂർത്തിയാക്കേണ്ടതായിരുന്നു. മൃതദേഹം തൃശൂരിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments