HomeCinemaMovie Newsശ്രുതി ഹാസൻ പ്രണയത്തിൽ? കാമുകൻ ചിംബുവെന്ന്....

ശ്രുതി ഹാസൻ പ്രണയത്തിൽ? കാമുകൻ ചിംബുവെന്ന്….

തമിഴകത്തെ മൻമദനാണ് സിലമ്പരസൻ എന്ന ചിമ്പു എന്നത് പലപ്പോഴും പല സിനിമകളിലൂടെയുമായി അംഗീകരിച്ച സത്യമാണ്. എന്നാൽ, ആ കേളീ വിലാസങ്ങൾ സിനിമയിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ജീവിതത്തിലും ചിമ്പു ഒരു മന്‍മദന്‍ തന്നെ. നയന്‍താരയോടും ഹന്‍സികയോടും ഉണ്ടായിരുന്ന പരസ്യമായ പ്രണയ കഥകള്‍ മുതല്‍ ഒപ്പം അഭിനയിച്ചവരുമായൊക്കെ ചിമ്പിവിന്റെ പേര് ചേര്‍ത്തു വച്ചിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടെ കടന്നുവന്നിരിക്കുകയാണ്.
ഉലക നായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനാണത്രെ ചിമ്പുവിന്റെ പുതിയ കാമുകി. പല പൊതു പരിപാടികളിലും, സ്വകാര്യ ചടങ്ങുകളിലും ചിമ്പുവിനെയും ശ്രുതി ഹസനെയും ഒരുമിച്ച് കണ്ടു എന്ന് പറയുന്നു.മാത്രമല്ല, ജനുവരി 29 ന്, തന്റെ പിറന്നാള്‍ ദിനത്തില്‍ ശ്രുതി തന്റെ ട്വിറ്ററില്‍ കുറിച്ച ചില വാക്കുകളും സംശയത്തിനിടയാക്കുന്നു. താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും എന്റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിയ്ക്കുന്ന ഒരാളെ കണ്ടെത്തി എന്നുമായിരുന്നു ശ്രുതിയുടെ ട്വീറ്റ്. ആരാണ് ആ ആള്‍ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ ശ്രുതി പിന്നീട് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments